Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 4, 2024 7:08 pm

Menu

Published on December 11, 2015 at 1:39 pm

ശരീരഭാരം കുറക്കാന്‍ ശ്രമിക്കുന്നവര്‍ ഇത്തരം ആഹാരങ്ങള്‍ ശീലമാക്കരുത്…!!!

eating-habits-healthtips

എല്ലാ ദിവസവും ആരോഗ്യകരമായ ആഹാരം കഴിക്കണമെന്ന് ആഗ്രഹിക്കുകയും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നവർ പോലും ഭക്ഷണ കാര്യത്തിൽ അറിയാതെയാണെങ്കിലും ചില പിഴവുകള്‍ വരുത്തി വെക്കാറുണ്ട്. അത് ചിലപ്പോള്‍ ശരീരഭാരം കുറക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ബുദ്ധിമുട്ടിലാക്കിയേക്കാം.
ശരീരഭാരം കുറക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് തടസമാകുന്ന ചില ആഹാരങ്ങളാണ് താഴെ. ഈ ആഹാരങ്ങള്‍ കഴിക്കരുത് എന്നല്ല. എന്നാല്‍ ഇത് ഒരിക്കലും ദിവസേന ശീലമാക്കരുത്.

1. ആഹാരത്തിന് മുമ്പ് മധുരം കഴിക്കുന്നത്
നിരവധി ആളുകള്‍ക്ക് ആഹാരത്തിന് മുമ്പ് മധുരം കഴിക്കുന്ന ശീലമുണ്ട്. ദിവസവും ആഹാരം കഴിച്ചതിന് ശേഷം മധുരം കഴിക്കുന്നത് നിങ്ങള്‍ക്ക് ശീലമാണെങ്കില്‍ അത് നിര്‍ബന്ധമായും അവസാനിപ്പിക്കണം. മധുര പലഹാരങ്ങള്‍ ആഴ്ച്ചയിലൊരിക്കലോ അല്ലെങ്കില്‍ വല്ലപ്പോഴുമൊക്കെയാക്കി മാറ്റാന്‍ ശ്രദ്ധിക്കൂ.

2. ഒരു ഗ്ലാസ് പാല്‍
പാല്‍ കുടിക്കുന്നത് ഒരു പക്ഷെ നിങ്ങളുടെ ശീലമായിരിക്കാം. നിങ്ങളുടെ ആരോഗ്യ പുരോഗതിക്ക് കാരണമായ ഒരു ആഹാരം കൂടിയാണ് പാൽ. പക്ഷെ പാല്‍ കുടിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ ഒന്നു ശ്രദ്ധിക്കേണ്ടിവരും ഉറങ്ങുന്നതിന് മുമ്പോ, പ്രാതലിനൊപ്പമോ എല്ലെങ്കില്‍ വൈകീട്ട് സ്‌നാക്‌സിനൊപ്പമോ പാല്‍ കുടിക്കാറുണ്ടെങ്കില്‍ അതിന് ഒരു മാസത്തെ ഇടവേളയെടുക്കണം. അത് ഭാരം കുറയ്ക്കാന്‍ നിങ്ങളെ ഏറെ സഹായിക്കും. ഒന്ന്ശ്രമിച്ചു നോക്കൂ.

3. സ്‌നാക്‌സ്
ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയില്‍ നിങ്ങള്‍ക്ക് എത്രതവണ വിശപ്പ് അനുഭവപ്പെടാറുണ്ട്? അപ്പോഴൊക്കെ ഒന്നും ആലോചിക്കാതെ നിങ്ങള്‍ എന്തെങ്കിലും സ്‌നാക്‌സ് കഴിക്കാറുണ്ടോ? ഒരു പക്ഷെ ദിവസേനയുള്ള ആഹാരശീലത്തില്‍ ഏറ്റവും അനാരോഗ്യകരമായ രീതി ഇതായിരിക്കാം. അതുകൊണ്ടു തന്നെ ഇതൊരു ശീലമാക്കിയാല്‍ അത് ശരീരം ശ്രദ്ധിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് വിഘാതമായിമാറിയേക്കാം.

4. ഉരുളക്കിഴങ്ങ്
ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ആഹാരങ്ങളില്‍ ഒന്നാണ് ഉരുളക്കിഴങ്ങ്. ആരോഗ്യകരമാണല്ലോ എന്ന് കരുതി പലരും സബ്ജിയൊക്കെ നന്നായി കഴിക്കുന്നുണ്ടാകും രുചി വര്‍ധിക്കുവാന്‍ ധാരാളം ഉരുളക്കിഴങ്ങും ചേര്‍ക്കും. ഇത് ഒഴിവാക്കേണ്ടിയിരിക്കുന്നു. മറ്റുപച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കൂക.

Loading...

Leave a Reply

Your email address will not be published.

More News