Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ:വിദ്യാസമ്പന്നയും ജോലി ചെയ്തു വരുമാനമുണ്ടാക്കാന്‍ ശേഷിയുമുള്ള സ്ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് മുംബൈ കുടുംബകോടതി. വിവാഹമോചനം നേടിയ ഭര്‍ത്താവില്‍നിന്ന് ജീവനാംശം വേണമെന്നു കാട്ടി സമര്‍പ്പിച്ച മുംബൈയിലെ ഒരു ഡയറ്റീഷ്യന്റെ ഹര്‍ജിയിലാണ് കോടതിയുടെ ഈ തീരുമാനം. സമ്പാദിക്കാന്‍ കഴിയുന്ന സ്ത്രീയാണെങ്കില്‍ ജീവനാംശത്തിന്റെ പേരില്‍ ഭര്‍ത്താവിനെ കോടതിയില്‍ ബുദ്ധിമുട്ടിക്കരുതെന്നും കോടതി ഉത്തരവിട്ടു. ഭർത്താവും വീട്ടുകാരും തന്നോട് മോശമായാണ് പെരുമാറിയിരുന്നതെന്നും സ്ത്രീധനത്തിനായി നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നെന്നും യുവതി നൽകിയ ഹർജിയിൽ പറയുന്നു. ഇക്കാരണത്താൽ 2011 ഏപ്രില്‍മുതല്‍ താന്‍ വേര്‍പിരിഞ്ഞു താമസിക്കുകയായിരുന്നുവെന്നും തനിക്കു വരുമാനമുണ്ടാക്കാന്‍ മാര്‍ഗമൊന്നുമില്ലെന്നും മാതാപിതാക്കളുടെ ചെലവിലാണ് കഴിയുന്നതെന്നുമായിരുന്നു ഹർജി. പ്രതിമാസം രണ്ടു ലക്ഷം രൂപ ജീവനാംശം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാൽ യുവതി വിദ്യാസമ്പന്നയും ഡയറ്റീഷ്യന്‍ ജോലിയില്‍ പരിചയസമ്പന്നയാണെന്നും പ്രതിമാസം അമ്പതിനായിരം രൂപയോളം വരുമാനമുണ്ടാക്കുന്നുണ്ടെന്നും ഭർത്താവ് കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കോടതിയുടെ വിധി.
Leave a Reply