Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 5:28 pm

Menu

Published on May 4, 2013 at 5:24 am

വൈദ്യുതി നിരക്ക് വര്‍ധന: കുടുംബങ്ങള്‍ക്ക് അധിക ബാധ്യത; ആനുകൂല്യങ്ങള്‍ വ്യവസായികള്‍ക്ക്

electricity-rate-raise-for-family-it-is-burden-and-it-benefits-to-industrial-scctor

തൊടുപുഴ: വൈദ്യുതി നിരക്ക് വര്‍ധന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയായപ്പോള്‍ നേട്ടം കിട്ടിയത് വ്യവസായികള്‍ക്ക്. ഗാര്‍ഹിക ഉപഭോക്താക്കളില്‍നിന്ന് അധിക തുക ഈടാക്കുമ്പോള്‍, വ്യവസായികള്‍ക്കാണ് കൂടുതല്‍ ആനുകൂല്യം നല്‍കുന്നത്.
കെ.എസ്.ഇ.ബി നല്‍കിയ കണക്കുകളനുസരിച്ച് ഒരു യൂനിറ്റ് വൈദ്യുതിക്ക് 5.04 രൂപ ഈടാക്കിയാല്‍ ലാഭകരമായി പ്രവര്‍ത്തിക്കാമെന്ന് വൈദ്യുതി റഗുലേറ്ററി കമീഷന്‍ കണ്ടെത്തിയിരുന്നു. ഇങ്ങനെ നിശ്ചയിക്കുന്ന തുകയില്‍ 20 ശതമാനം ഇളവ് നല്‍കാനും 20 ശതമാനം അധികം ഈടാക്കാനും കേന്ദ്ര റഗുലേറ്ററി അതോറിറ്റി അനുമതിയും നല്‍കിയിട്ടുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഇളവ് നല്‍കുകയും വ്യാവസായിക ഉപഭോക്താക്കളില്‍നിന്ന് അധികതുക ഈടാക്കുകയും ചെയ്യാനാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍, കുടുംബങ്ങളില്‍നിന്ന് അധിക തുക ഈടാക്കി വ്യവസായങ്ങള്‍ക്ക് ഇളവ് നല്‍കുകയാണ് സംസ്ഥാനം ചെയ്തത്

Loading...

Leave a Reply

Your email address will not be published.

More News