Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തെക്കന്‍ ശാന്തസമുദ്രത്തില്‍ അഗ്നിപർവ്വത സ്ഫോടനത്തെ തുടർന്ന് പുതിയ ദ്വീപ് പ്രത്യക്ഷപ്പെട്ടു. ടോന്‍ഗ തലസ്ഥാനമായ നുകുവാലോഫയ്ക്ക് 45 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് മാറിയാണ് പുതിയ ദ്വീപ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ദ്വീപിന് 250 മീറ്റര്‍ പൊക്കവും 500 മീറ്റര്‍ നീളവുമുണ്ട്. പുതിയ ദ്വീപിന് സ്ഥിരത കുറവായതിനാൽ അവിടെ സന്ദർശിക്കുന്നത് ചിലപ്പോൾ അപകടം ഉണ്ടാക്കിയേക്കാമെന്ന് ഗവേഷകർ പറയുന്നു. അഗ്നിപര്‍വതസ്‌ഫോടനം നടന്നയുടന്‍ പ്രദേശത്ത് ശിലാരൂപീകരണം നടക്കുന്നതായി ഉപഗ്രഹചിത്രങ്ങള്‍ കാണിച്ചു തന്നിരുന്നു. ഡിസംബറിലായിരുന്നു ഹുന്‍ഗ ടോന്‍ഗ അഗ്നിപര്‍വതത്തിന് സ്‌ഫോടനമുണ്ടായത്. അതിനു ശേഷമാണ് ദ്വീപ് രൂപപ്പെട്ടു തുടങ്ങിയത്.
–
%
–
Leave a Reply