Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:24 am

Menu

Published on April 25, 2013 at 6:06 am

ജെറ്റ് എയര്‍വേയ്സിന്റെ 24% ഓഹരി ഇത്തിഹാദിന്

ethihad-airways-take24stake

ജെറ്റ് എയര്‍വേയ്സിന്റെ 24% ഓഹരി ഇത്തിഹാദിന്
ന്യൂഡല്‍ഹി . അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വെയ്സ് ജെറ്റ് എയര്‍വെയ്സില്‍ ഒാഹരി പങ്കാളിത്തമെടുത്തു. 2,058 കോടി രൂപ മുടക്കി ജെറ്റിന്റെ 24% ഒാഹരിയാണ് ഇത്തിഹാദ് കരസ്ഥമാക്കിയത്.ആറു മാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇടപാട് യാഥാര്‍ഥ്യമായത്. ഒാഹരിയൊന്നിന് 754.74 രൂപ നിരക്കില്‍ 272.6 ലക്ഷം…
ന്യൂഡല്‍ഹി . അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയര്‍വെയ്സ് ജെറ്റ് എയര്‍വെയ്സില്‍ ഒാഹരി പങ്കാളിത്തമെടുത്തു. 2,058 കോടി രൂപ മുടക്കി ജെറ്റിന്റെ 24% ഒാഹരിയാണ് ഇത്തിഹാദ് കരസ്ഥമാക്കിയത്.
ആറു മാസത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇടപാട് യാഥാര്‍ഥ്യമായത്. ഒാഹരിയൊന്നിന് 754.74 രൂപ നിരക്കില്‍ 272.6 ലക്ഷം ഒാഹരികളാണു മുന്‍ഗണനാ രീതിയില്‍ ഇത്തിഹാദിനു നല്‍കുകയെന്ന് ഇരു കമ്പനികളുടെയും ഉന്നത പ്രതിനിധികള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യന്‍ വ്യോമയാന കമ്പനികളില്‍ വിദേശ എയര്‍ലൈനുകള്‍ക്ക് ഒാഹരി പങ്കാളിത്തം അനുവദിക്കുന്നതു സംബന്ധിച്ച നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചശേഷം നടക്കുന്ന ആദ്യ ഇടപാടാണിത്. ഇരു കമ്പനികളുടെ ആഗോള റൂട്ട് ശൃംഖല വിപുലമാകുന്നത് യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്നു കമ്പനികള്‍ അവകാശപ്പെട്ടു. ജെറ്റില്‍ 51% ഒാഹരിയുള്ള നരേഷ് ഗോയല്‍ നോണ്‍ എക്സിക്യുട്ടീവ് ചെയര്‍മാനായിരിക്കും.

Loading...

Leave a Reply

Your email address will not be published.

More News