Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 10:07 am

Menu

Published on September 6, 2016 at 10:25 am

ഈ കുഞ്ഞിനെ പ്രസവിച്ചതും മുലയൂട്ടുന്നതും പിതാവാണ്….

evan-a-transgender-man-gives-birth-breastfeeds-baby

മകനെ പ്രസവിച്ച് മുലയൂട്ടി വളർത്തുന്ന അച്ഛൻ…ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചചെയ്യപ്പെടുന്നത് ഈ യുവാവിനെ കുറിച്ചാണ്.അടുത്തിടെ ഇവാന്‍ തന്റെ ആദ്യ കുഞ്ഞിന് ജന്‍മമേകി. കുഞ്ഞിനെ മാടോട് ചേര്‍ത്ത് പാലൂട്ടി. 19 വര്‍ഷങ്ങള്‍ക്ക് മുന്നേ തന്നിലെ ഭിന്ന ലിംഗത്വം തിരിച്ചറിഞ്ഞിട്ടും എന്നെങ്കിലും താനൊരു കുഞ്ഞിന് ജന്‍മമേകുമെന്ന ഇവാന്റെ ആഗ്രഹമാണ് ഇതോടെ പൂര്‍ണമായത്.അമേരിക്കയിലെ ബോസ്റ്റണില്‍ തന്റെ സഹോദരന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചുവെന്ന് പോസ്റ്റിട്ടത് ഇവാന്റെ സഹോദരി ജെസി ഹെംപല്‍സ് ആണ്.
“വിസ്മയകരമാ‍യ കാലത്തിലൂടെയാണ് ഞങ്ങള്‍ ഇപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്‍റെ സഹോദരന്‍ ഒരു കുഞ്ഞിനെ പ്രസവിച്ചിരിക്കുന്നു.”
ടൈം മാഗസിനിലെഴുതിയ ലേഖനത്തില്‍ അമേരിക്കക്കാരിയായ ജെസി ഭിന്നലിംഗക്കാരനായ തന്‍റെ സഹോദരനെക്കുറിച്ച്‌ പറയുന്ന വാക്കുകളാണിത്.

Evan,-a-transgender-man-gives-birth,-breastfeeds-baby

2013ലാണ് ഇവാന്‍ ഹെംപെല്‍ ട്രാന്‍സ്ജന്‍ഡര്‍ പുരുഷനായി ജീവിക്കുന്നതിനായി ഹോര്‍മോണ്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. പക്ഷെ അപ്പോഴും ഒരു കുഞ്ഞിനെ പ്രസവിക്കുക എന്ന മോഹം ഇവാന്റെ ഉള്ളിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തന്റെ സ്ത്രീ അവയവങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയായിരുന്നു ഇവാന്‍ ഹോര്‍മോണ്‍ ചികിത്സക്ക് വിധേയനായത്.അഞ്ച് വര്‍ഷം മുമ്പ്, ഇവാന്‍ ജീവിതപങ്കാളിയുടെ സമ്മതത്തോടെ കുഞ്ഞിനെ പ്രസവിക്കാന്‍ തീരുമാനിച്ചു. അതിനായി പുരുഷ ഹോര്‍മോണായ ടെസ്‌റ്റോസ്‌റ്റെറോണ്‍ സ്വീകരിക്കുന്നത് പൂര്‍ണമായും നിര്‍ത്തിവെച്ചു. പിന്നീട് കൃത്രിമ ബീജധാരണത്തിലൂടെ ഇവാന്‍ ഗര്‍ഭവാനായി.

Evan,-a-transgender-man-gives-birth,-breastfeeds-baby (2)

ഭിന്നലിംഗക്കാരായ പുരുഷന്മാര്‍ ഗര്‍ഭകാലത്ത് സ്വത്വപ്രതിസന്ധി മൂലം കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമപ്പെടാറുണ്ട്. എന്നാല്‍ ഇവാന്‍ അത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. ”അതൊരു സാഹസമായിരുന്നു. ഒരു ഭാഗ്യപരീക്ഷണമായാണ് ഈ കര്‍ത്തവ്യം ഏറ്റെടുത്തത്. എന്റെ ശരീരത്തിന് ഇത്രയും മഹത്തായ കര്‍മം നിര്‍വഹിക്കാന്‍ കഴിഞ്ഞു എന്നത് വലിയ സന്തോഷം തരുന്നു”, ഇവാന്‍ പറഞ്ഞു. ജോലി സ്ഥലത്ത് പലര്‍ക്കും ഇവാനൊരു ഭിന്നലിംഗക്കാരാനാണ് എന്ന് അറിയില്ലായിരുന്നു. അവരെല്ലാം ധരിച്ചുവെച്ചത് ഇവാന്‍ പുരുഷന്‍ തന്നെയാണ് എന്നായിരുന്നു. അതുകൊണ്ട് തന്നെ ഗര്‍ഭം ധരിച്ചപ്പോള്‍ അവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ഇവാന്‍ കുറച്ച് ബുദ്ധിമുട്ടി. എങ്കിലും എല്ലാവരും പോസിറ്റീവ് ആയി തന്നെ കാര്യങ്ങള്‍ എടുത്ത് പിന്തുണ നല്‍കിയെന്നും ഇവാന്‍ പറയുന്നു.പ്രസവവും മുലയൂട്ടലും എന്നെ മറ്റൊരു തരത്തിലും മാറ്റിയിട്ടില്ലെന്നും എല്ലാം പഴയ പോലെ തന്നെയാണെന്നും ഇവാന്‍ പറയുന്നു. മാനസികമായി പുരുഷന്‍ തന്നെയാണ് താനിപ്പോഴുമെന്നും ഇവാന്‍ വ്യക്തമാക്കി.

 

 

Loading...

Leave a Reply

Your email address will not be published.

More News