Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജീവിതത്തിലെ ഓരോ സെക്കന്‍ഡും വാട്‌സ് ആപ്പില്‍ ഇടുന്നവരുടെ എണ്ണം കൂടി വരികയാണ്. ഊണിലും ഉറക്കത്തിലും നിങ്ങൾക്കൊപ്പം വാട്സ് ആപ്പ് ഉണ്ടെങ്കിൽ നിങ്ങൾ അതിന് അടിമയായി കഴിഞ്ഞു എന്നതിന് മറ്റു തെളിവുകൾ ആവിശ്യമില്ല. സൗജന്യ സന്ദേശ ആപ്ലിക്കേഷനായ വാട്സ് ആപ്പിന്റെ ഉപയോക്താക്കളുടെ എണ്ണം ഇന്ത്യയില്‍ ഇപ്പോൾ തന്നെ അഞ്ചു കോടിയിലധികമാണ്. നിങ്ങൾ വാട്സ് ആപ്പിൽ ഏറെ നേരം ചിലവഴിക്കാറുണ്ടോ?ഉണ്ടെങ്കിൽ സൂക്ഷിക്കുക. വാട്‌സ്ആപ്പില്‍ ഏറെ നേരം ചാറ്റ് ചെയ്യുന്നവരില്‍ ‘വാട്‌സ് ആപ്പിറ്റൈസ്’ എന്ന രോഗം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സ്പാനിഷ് ആരോഗ്യ വിദഗ്ദ്ധരാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടിരിക്കുന്നത്.
–

–
സ്മാര്‍ട്ട്‌ഫോണിലെ ഇന്‍സ്റ്റന്റ് മെസ്സേജിംഗ് സര്‍വീസ് ആയ വാട്‌സ്ആപ്പ് ആപ്ലിക്കേഷനിലൂടെ സദാസമയവും ചാറ്റ് ചെയ്തിരിക്കുന്നത് വാട്‌സ്ആപ്പിറ്റൈസ് പിടികൂടാന്‍ ഇടയാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നൽകുന്നു. ഒരു സ്ത്രീ അവരുടെ അവരുടെ കൈതണ്ടയിലെ വേദന വിട്ടുമാറാത്തതിനെ തുടര്‍ന്ന് ഡോക്ടറെ കാണാനെത്തിയിരുന്നു. തുടർന്ന് നടന്ന [പരിശോധനയിൽ അവർക്ക് വാട്‌സ് ആപ്പിറ്റൈസ് എന്ന രോഗമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
–

–
130 ഗ്രാം ഭാരമുള്ള ഫോണ്‍ ആറ് മണിക്കൂറോളം കൈയില്‍ പിടിക്കുന്നതാണ് തള്ളവിരലിനെയും കൈത്തണ്ടയെയും ബാധിക്കുന്ന ഈ പുതിയ രോഗത്തിൻറെ ഒരു കാരണം. കൈകള്‍ക്ക് വിശ്രമമില്ലാതെയുള്ള ചാറ്റിങ് ആരോഗ്യത്തെ മറ്റ് പലതരത്തിലും ബാധിക്കുമെന്ന് സ്‌പെയിനിലെ ജനറല്‍ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍ ഫെര്‍ണ്ണാണ്ടസ് ഗൊറേറിയോ പറയുന്നു.
–

–
വാട്സ് ആപ്പ് പോലുള്ള സ്വകാര്യ ചാറ്റിങ് എന്‍ജിനുകള്‍ ഉപഭോക്താവിന്റെ സ്വകാര്യതയ്ക്ക് എത്രത്തോളം പ്രാധാന്യം നല്‍കുന്നു എന്നത് ഇപ്പോഴും തര്‍ക്കവിഷയമാണ്. വാട്സ് ആപ്പ് വഴി അയയ്ക്കുന്ന മെസ്സേജുകളും ചിത്രങ്ങളും ഓഡിയോയും വീഡിയോയും എല്ലാം നൂറു ശതമാനം സ്വകാര്യമാണെന്ന് പറയാന്‍ കഴിയില്ല. അതിനാല്‍ മെസ്സേജുകള്‍ ചെയ്യുമ്പോഴും ഫയലുകള്‍ അയയ്ക്കുമ്പോഴും ഇക്കാര്യം ഓര്‍ക്കുക.
Leave a Reply