Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:16 am

Menu

Published on July 21, 2015 at 1:31 pm

നിങ്ങൾക്കും നിർമ്മിക്കാം, ചിലവില്ലാതെ എളുപ്പത്തിലൊരു വൈ ഫൈ ബൂസ്റ്റെർ.

extend-your-wifi-with-a-beer-can

ഇന്ന് എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ് ഇന്റർനെറ്റ്‌ സ്ലോ ആവുന്നത്. കര്യമായി ഇന്റർനെറ്റ്‌ ഉപയോഗിച്ച് എന്തെങ്കിലും പണി ചെയ്യുന്നതിനിടയ്ക്കായിരിക്കും കണക്ഷൻ പോകുന്നത്, അല്ലെങ്കിൽ ആസ്വദിച്ചൊരു വീഡിയോ കാണാമെന്ന് കരുതുമ്പോഴാവും നെറ്റ് സ്ലോ ആവുന്നത് ..എന്നാൽ ഇതിനെല്ലാം പരിഹാരമായി, എളുപ്പത്തിൽ നിർമ്മിക്കാവുന്ന ഒരു വൈ ഫൈ ബൂസ്റ്റെർ ഇതാ.

ശീതള പാനീയങ്ങൾ ലഭിക്കുന്ന അലുമിനിയം ബോട്ട്ൽ, കത്രിക, കത്തി, ഇൻസുലേഷൻ ടാപ്പ്‌ എന്നിവയാണ് നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങൾ.ശീതള പാനീയങ്ങൾ വാങ്ങാത്തവരും കുടിക്കാത്തവരും ഇന്നത്തെ കാലത്ത് ചുരുക്കമായിരിക്കും.അതുകൊണ്ട് തന്നെ നിർമ്മാണ വസ്തുക്കൾ ബുദ്ധിമുട്ടും ചിലവുമില്ലാതെ ലഭ്യമാക്കാവുന്നതാണ്.



അലുമിനിയം ബോട്ട്ൽ അടി ഭാഗം മുറിച്ചതിന് ശേഷം വീഡിയോയിൽ കാണുന്ന പോലെ മുകൾ ഭാഗം വേർപെടുത്താതെ,ബോട്ട്ലിന്റെ കുറുകെയും കത്രിക ഉപയോഗിച്ച് മുറിക്കുക…ടാപ്പ് മുറിച്ച് പശയുള്ള ഭാഗം രണ്ട് പുറങ്ങളിലും വരുന്ന രീതിയിൽ മടക്കി ബൂസ്റ്ററിന്റെ അടിഭാഗത്ത് വീഡിയോയിൽ കാണുന്ന പോലെ ഒട്ടിച്ച് സെറ്റ് ചെയ്യാവുന്നതാണ്. നിങ്ങളുടെ വൈ ഫൈ ബൂസ്റ്റെർ റെഡി. ഇനി ആസ്വദിക്കൂ, വൈ ഫൈ, തടസങ്ങളില്ലാതെ

Loading...

Leave a Reply

Your email address will not be published.

More News