Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുഖം മനസ്സിൻറെ കണ്ണാടിയാണെന്ന് പറയാറുണ്ട്.അതുപോലെ തന്നെയാണ് കണ്ണുകളുടെ കാര്യത്തിലും. കണ്ണില്‍ നോക്കിയാല്‍ പല രോഗങ്ങളും തിരിച്ചറിയാം സാധിക്കും.അതുകൊണ്ട് രോഗങ്ങള്‍ കാട്ടിത്തരുന്ന കണ്ണാടി എന്ന് നമ്മുടെ കണ്ണുകളെ വിശേഷിപ്പിക്കാം.പല രോഗങ്ങളും ശരീരത്തെ ദോഷകരമായി ബാധിക്കും മുമ്പ് കണ്ണുകള്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം….
കണ്ണുകളില്‍ ചുവപ്പ് നിറം സ്ഥിരമായി കാണപ്പെടുകയാണെങ്കില്‍ അത് കാണിക്കുന്നത് നിങ്ങളുടെ രോഗപ്രതിരോധശക്തികുറവിന്റെ ലക്ഷണമാണ്. വെളുത്ത രക്താണുക്കള്‍ നിങ്ങളുടെ ശരീരത്തിലെ പ്രകൃതിയാലുള്ള മോസ്ചുറെയ്‌സിംഗ് ഇല്ലാതാക്കുമ്പോഴാണ് വരണ്ട കണ്ണുകള്‍ക്ക് കാരണമാകുന്നത്. ചികിത്സ നേരത്തെ ആരംഭിച്ചില്ലെകില്‍ കണ്ണിന്റെ കാഴച ശക്തിയെതന്നെ ബാധിക്കും.താഴത്തെ കണ്‍പോളയില്‍ വിളര്‍ച്ചയുണ്ടെങ്കില്‍ അത് അനീമിയയുടെ സൂചനയാണ്. ചുവന്ന രക്താണുക്കളെ ഉണ്ടാക്കുന്ന അയേണിന്റെ കുറവ് മൂലമാണ് അനീമിയ ഉണ്ടാകുന്നത്.
മഞ്ഞപിത്തം വരുമ്പോഴാണ് കണ്ണില്‍ മഞ്ഞ നിറം ബാധിക്കുന്നത്. രക്തത്തിലെ ബിലീറൂബിനാണ് കണ്ണിലെ മഞ്ഞ നിറത്തിന് കാരണം. കണ്ണിന്റെ പരിശോധനയിലൂടെ പ്രമേഹ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയും. രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുതലാകുമ്പോള്‍ റെറ്റിനയോട് ചേര്‍ന്ന് കിടക്കുന്ന രക്തകുഴലുകള്‍ക്ക് തകരാറിലാകും.കരള്‍വീക്കം, മഞ്ഞപ്പിത്തം എന്നിവ ഉള്ളവരുടെ കണ്ണുകള്‍ക്കും മഞ്ഞനിറം ഉണ്ടാകാറുണ്ട്.
അലര്‍ജി ഉണ്ടെങ്കില്‍ നിങ്ങളുടെ ശരീരം പുറപ്പെടിവിക്കുന്ന രാസവസ്തുവാണ് ഹിസ്റ്റമീന്‍സ്. ഈ രാസവസ്തുവാണ് കണ്ണിന് ചൊറിച്ചിലുണ്ടാകാന്‍ കാരണം. ചെറിച്ചില്‍ കണ്ണിനെ മാത്രമല്ല ബാധിക്കാറുള്ളത്. മൂക്ക്, തൊലി, കഴുത്ത് എന്നീ ശരീരഭാഗങ്ങളേയും ബാധിക്കാം.
തള്ളിയിരിക്കുന്ന കണ്ണുകള്‍ അമിത തൈറോയിഡ് നിലയാണ് സൂചിപ്പിക്കുന്നത്. തൈറോയിഡ് ഹോര്‍മോണ്‍ പരിധിയിലധികം ഉയരുന്നത് കണ്ണിനു ചുറ്റുമുള്ള ടിഷ്യൂകള്‍ വീര്‍ക്കുന്നതിനും കണ്ണ് പുറത്തേക്ക് തള്ളിയിരിക്കുന്നതിനും കാരണമാകുന്നു.
കണ്ണ് സ്ഥിരമായി വരണ്ടതായി കാണപ്പെടുന്നതെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ രോഗപ്രതിരോധശക്തികുറവിന്റെ ലക്ഷണമാണ്. വെളുത്ത രക്താണുക്കള്‍ നിങ്ങളുടെ ശരീരത്തിലെ പ്രകൃതിയാലുള്ള മോസ്ചുറെയ്‌സിംഗ് ഇല്ലാതാക്കുമ്പോഴാണ് വരണ്ട കണ്ണുകള്‍ക്ക് കാരണമാകുന്നത്. ചികിത്സ നേരത്തെ ആരംഭിച്ചില്ലെകില്‍ കണ്ണിന്റെ കാഴച ശക്തിയെതന്നെ ബാധിക്കും.താഴത്തെ കണ്‍പോളയില്‍ വിളര്‍ച്ചയുണ്ടെങ്കില്‍ അത് അനീമിയയുടെ സൂചനയാണ്. ചുവന്ന രക്താണുക്കളെ ഉണ്ടാക്കുന്ന അയേണിന്റെ കുറവ് മൂലമാണ് അനീമിയ ഉണ്ടാകുന്നത്.
കണ്ണിന് കാഴ്ചക്കുറവ് അനുഭവപ്പെടുക, കണ്ണില്‍ ഇരുട്ടു കയറുക, വ്യക്തമായി സാധനങ്ങള്‍ കാണാതെ വരിക തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ എത്രയും വേഗം വൈദ്യസഹായം തേടണം. കാരണം ഇത് പലപ്പോഴും കണ്ണിനെയോ തലച്ചോറിനെയോ ബാധിക്കുന്ന രോഗങ്ങള്‍ കാരണവുമാകാം.
Leave a Reply