Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐസിസുമായ് ബന്ധമുണ്ടെന്ന് കരുതുന്ന എല്ലാ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണ് ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍.ഇതിനിടെയാണ് അകാരണമായി തന്‍റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തുവെന്ന്‍ ആരോപിച്ചുകൊണ്ട് ഒരു അമേരിക്കന്‍ യുവതി ഫേസ്ബുക്കിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.ഐസിസ് ആഞ്ജലീ എന്ന സോഫ്റ്റ്‌വെയര്‍ ഡവലപ്പറാണ് ആരോപണം ഉന്നയിച്ചത്.ഈക്കഴിഞ്ഞ തിങ്കളാഴ്ച ട്വിറ്ററിലൂടെയാണ് ആഞ്ജലീ ഇത് വെളിപ്പെടുത്തിയത്.
–

–
ആഞ്ജലീ തന്‍റെ പാസ്‌പ്പോര്‍ട്ടിന്‍റെ സ്ക്രീന്‍ഷോട്ട് അയച്ചുകൊടുത്തിട്ടും ഫേസ്ബുക്ക് തന്നെയൊരു തീവ്രവാദിയാണെന്ന്‍ സംശയിക്കുന്നുവെന്നാണ് രണ്ടാമത്തെ ട്വീറ്റിലൂടെ ആഞ്ജലീ പറഞ്ഞത്.അക്കൗണ്ട് റീസ്റ്റോര്‍ ചെയ്തിട്ടുണ്ടെന്ന് ചൊവ്വാഴ്ച ഫേസ്ബുക്കിലെയൊരു റിസര്‍ച്ചര്‍ ആഞ്ജലീയ്ക്ക് ട്വീറ്റ് ചെയ്തിരുന്നു.
–

–
ഫേസ്ബുക്കിന്‍റെ ക്ഷമാപണം ഫേക്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിനിടയില്‍ പിഴവ് സംഭവിച്ചതാണെന്നും അല്ലാതെ വ്യക്തികളെ ബുദ്ധിമുട്ടിക്കാനായിരുന്നില്ല, ആഞ്ജലീയുടെ അക്കൗണ്ട് ഇതിനോടകം തന്നെ പൂര്‍വസ്ഥിതിയിലായിട്ടുണ്ടെന്നും ഫേസ്ബുക്കിന്‍റെ വ്യക്താവ് അറിയിച്ചിട്ടുണ്ട്.
Leave a Reply