Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:31 am

Menu

Published on June 24, 2015 at 11:16 am

മായാ ലോകത്തെ തൊട്ടറിയാൻ ഒക്യുലസ് ഹെഡ്സെറ്റുകള്‍

facebook-buys-oculus-rift-for-2-billion

സാങ്കേതിക വിദ്യയിൽ ബുദ്ധിപരമായ എന്ത് കണ്ടുപിടുത്തമുണ്ടായാലും അവിടെ സുക്കര്‍ബര്‍ഗിന്റെ കണ്ണുണ്ടാകും.പെട്ടി നിറയെ കാശുമായിട്ടാണ് ആശാന്‍റെ വരവെന്നതിനാല്‍ സംഗതി ഫെയ്സ്ബുക്കിന്‍റെ പോക്കറ്റില്‍ ഇരിക്കും. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റ് എന്ന ലേബലില്‍ നിന്നു പുറത്ത് കടക്കാനുള്ള നിരവധി പദ്ധതികളാണ് ഫെയ്സ്ബുക്ക് അവതരിപ്പിക്കുന്നത്.ഇത്തരത്തിൽ വെര്‍ച്വല്‍ റിയാലിറ്റി മേഖലയില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമാകുമെന്ന് കരുതുന്ന ഒരു സംരംഭമാണ് ഒക്യുലസ്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഒക്യുലസിനെ രണ്ടു ബില്ല്യണ്‍ ഡോളറിന് ഫെയ്സ്ബുക്ക് ഏറ്റെടുക്കുകയായിരുന്നു. സാങ്കേതിക മേഖലയില്‍ തങ്ങളുടെ സ്വാധീനം ഉറപ്പിക്കാന്‍ ഫെയ്സ്ബുക്ക് കണ്ടെത്തിയ പുതിയ വിദ്യയാണ് വെര്‍ച്വല്‍ റിയാലിറ്റി വിഭാഗം ഒക്യുലസ് ഹെഡ്സെറ്റുകള്‍. മാന്ത്രിക ലോകവും യഥാര്‍ഥ്യവും തമ്മില്‍ ഒന്നിപ്പിക്കുന്നു എന്നതാണ് ഈ ഹെഡ്സെറ്റിന്റെ പ്രത്യേകത. സ്പര്‍ശനത്തിന്‍റെയും ആംഗ്യങ്ങളുടെയും വികാരങ്ങള്‍ നമ്മളില്‍ ജനിപ്പിക്കുന്ന തരത്തിലാണ് ഹെഡ്സെറ്റിന്‍റെ രൂപകല്‍പ്പന.വിഡിയൊ ഗെയിം കളിക്കുമ്പോള്‍ മറ്റൊരു ലോകത്ത് ഉപയോക്താവിനെ എത്തിക്കാന്‍ ഈ ഹെഡ്സെറ്റിനു കഴിയും.
ഒറിജിനല്‍ പ്രതീതി സൃഷ്ടിക്കുന്ന തരത്തില്‍ ഷൂട്ട് ചെയ്യാനും, അമ്പ് അയയ്ക്കാനും സാധിക്കുന്ന വിധമാണ് ഹെഡ്സെറ്റ് ഫെയ്സ്ബുക്ക് പുറത്തിറക്കുന്നത്.ഒക്യുലസ് സ്ഥാപകന്‍ പാമര്‍ ലാക്കിയാണ് ഹെഡ്സെറ്റ് രൂപകല്‍പ്പന ചെയ്തത്. ഹെഡ്സെറ്റിന് റിഫ്റ്റ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ലോസ് എൻജൽസിഏജലല് ‍ ഈ ആഴ്ച നടക്കുന്ന ഇലക്ട്രോണിക്ക് എന്‍റര്‍ടൈന്‍മെന്‍റ് എക്സ്പോയില്‍ റിഫ്റ്റ് അവതരിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ വിഡിയോ ഗെയിം ഷോയാണ് ഇലക്ട്രോണിക്ക് എന്‍റര്‍ടൈന്‍മെന്‍റ് എക്സ്പോ. അടുത്ത വര്‍ഷം ഏപ്രിലിലാണ് സംഭവം വിപണിയില്‍ എത്തും.

Loading...

Leave a Reply

Your email address will not be published.

More News