Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 5:15 pm

Menu

Published on July 1, 2016 at 2:33 pm

ആ ഫേസ്‌ബുക്ക് പോസ്റ്റ് നുണയാണ്,തട്ടിപ്പിനിരയാകരുത്….. ജാഗ്രതൈ!!!

facebook-confirms-privacy-notice-to-protect-your-data-is-fake

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്.നിങ്ങളുടെ സകല എഫ്ബി പോസ്റ്റുകളും നാളെ മുതല്‍ പൊതുസ്വത്താവുകയാണെന്നും അതിനെ എതിര്‍ക്കണമെന്നും കാണിച്ചുകൊണ്ടുള്ള ഒരു പോസ്റ്റായിരുന്നു അത്.ആ പോസ്റ്റ് ഇങ്ങനെ- ‘ഫേസ്ബുക്കില്‍ ഞാനെന്തു പോസ്റ്റ് ചെയ്താലും, അതിനി ഇപ്പോഴായാലും ഭാവിയിലായാലും ഫേസ്ബുക്കിനോ അതുമായി ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ക്കോ അതുപയോഗിക്കാന്‍ അവകാശമില്ല. ഏതെങ്കിലും വിധത്തില്‍ അതെല്ലാം പുറത്തുവിടുകയോ കോപ്പി ചെയ്യുകയോ വിതരണം ചെയ്യുകയോ മറ്റോ ചെയ്താല്‍ അതിനെ നിയമപരമായി നേരിടും. ഈ പ്രൊഫൈലിലെ വിവരങ്ങളെല്ലാം സ്വകാര്യ സ്വത്താണ്. എന്റെ സ്വകാര്യത ഹനിച്ചാല്‍ നിയമ(UCC 1308 1 1 308103 and the Rome Statute) പ്രകാരം തന്നെ ശിക്ഷ നേരിടേണ്ടി വരും.
നോട്ട്: ഫെയ്‌സ്ബുക്ക് ഇപ്പോള്‍ പൊതുസ്വത്താണ്. എല്ലാ യൂസര്‍മാരും ഇതുപോലെ പോസ്റ്റ് ചെയ്യണം. കഴിയുമെങ്കില്‍ ഈ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യണം.’

ഇങ്ങനെ ചെയ്തില്ലെങ്കില്‍ നാളെ മുതല്‍ നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പൊതുസ്വത്താക്കും. പോസ്റ്റ് ഷെയര്‍ ചെയ്യരുത്. കോപ്പി ചെയ്യണം എന്ന മുന്നറിയിപ്പുമായാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുംമുമ്പ് യൂസര്‍മാര്‍ സമ്മതിക്കുന്ന ടേംസ് ആന്റ് കണ്ടീഷന്‍സ് വായിച്ചാല്‍ തട്ടിപ്പ് പോസ്റ്റിന്റെ പിന്നാമ്പുറം വ്യക്തമാകും. ഇതിനു പിന്നിൽ കളിക്കുന്നവരുടെ ലക്ഷ്യവും മറ്റെല്ലാ ഇന്റർനെറ്റ് തട്ടിപ്പുകളുടെയും പോലെ കാശടിച്ചു മാറ്റലാണ്.ചാനൽ 13 ന്യൂസിൽ ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും നടന്നിട്ടില്ല. പിന്നെ Rome Statute എന്നും പറഞ്ഞു വരുന്ന നിയമം ഹേഗിലെ ഇന്റർനാഷനൽ ക്രിമിനൽ കോർട്ടുമായി ബന്ധപ്പെട്ടുള്ളതാണ്. അതിന് ഫേസ്ബുക്കിന്റെ ഒരു കാര്യത്തിലും ഇടപെടാനും പറ്റില്ല. എല്ലാറ്റിനും ഉപരിയായി ഫേസ്ബുക്കിന്റെ പ്രൈവസി പോളിസിയിൽ യാതൊരു മാറ്റവും വന്നിട്ടുമില്ല. നിങ്ങൾ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുന്ന സമയത്ത് സമ്മതിച്ചു കൊടുക്കുന്ന terms and conditions ൽ തന്നെ എല്ലാം വ്യക്തമാണ്.ഫേസ്ബുക്കിന്റെ പ്രൈവസി പോളിസിയിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ….

“ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന വിവരങ്ങളുടെ ഉടമ നിങ്ങളാണ്. പ്രൈവസി/അപ്ലിക്കേഷന്‍ സെറ്റിങ്ങ്‌സിലൂടെ അത് എങ്ങനെ പങ്കുവെക്കണം എന്നതും നിങ്ങള്‍ക്ക് തീരുമാനിക്കാം. ഇതെല്ലാം ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റിന് കീഴില്‍ വരും. താഴെ പറയുന്ന കാര്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കും. അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുമ്പോഴും വിവരങ്ങള്‍ ക്രിയേറ്റ് ചെയ്യുമ്പോഴും പങ്കുവെക്കുമ്പോഴും സന്ദേശമയക്കുമ്പോഴും മറ്റുള്ളവരുമായി സംവദിക്കുമ്പോഴും നിങ്ങള്‍ നല്‍കുന്ന വിവരങ്ങളെല്ലാം ഞങ്ങളുപയോഗപ്പെടുത്തും. ഫോട്ടോയുടെ ലൊക്കേഷന്‍, ഒരു ഫയല്‍ ക്രിയേറ്റ് ചെയ്ത ദിവസം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടും.’

യൂസര്‍മാരെ കബളിപ്പിക്കുന്ന പോസ്റ്റ് വ്യാപകമായി പ്രചരിച്ചതോടെ ഫേസ്ബുക്ക് തന്നെ ആരും തട്ടിപ്പിന് ഇരയാകരുതെന്ന് അപേക്ഷിച്ച് രംഗത്തെത്തിയിട്ടുണ്ട്.


Loading...

Leave a Reply

Your email address will not be published. Required fields are marked *

More News