Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്ത് ഇന്ന് കാണുന്നവയിൽ വെച്ച് ഏറ്റവും മികച്ച സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റാണ് ഫേസ്ബുക്ക്.ആര്‍ക്കും എളുപ്പത്തില്‍ ചാറ്റ് ചെയ്യുകയും ഫോട്ടോകളും വീഡിയോകളും നിമിഷ നേരം കൊണ്ട് ഷെയർ ചെയ്യാമെന്ന പ്രത്യേകത കൊണ്ടാണ് ഫേസ്ബുക്ക് കൂടുതൽ ജനപ്രിയമാകുന്നത്.എന്നാൽ ഇനി ഫേസ്ബുക്കിൽ ഫോട്ടോ ഇടുമ്പോൾ സൂക്ഷിക്കെണ്ടിയിരിക്കുന്നു. സുരക്ഷയുടെ കാര്യത്തിൽ വൻ വീഴ്ച്ച കണ്ടെത്തിയിരിക്കുകയാണ്.ഇന്ത്യൻ സെക്യൂരിറ്റി റിസേർച്ചിലെ ഗവേഷകനായ ലാക്സ്മാൻ മുത്തിയാഹ് ആണ് ഫേസ്ബുക്കിൻറെ സുരക്ഷപിഴവ് ചൂണ്ടികാട്ടി രംഗത്തെത്തിയിരിക്കുന്നത്. ഫേസ്ബുക്കിളിടുന്ന ഫോട്ടോ ആൽബങ്ങൾ ആർക്കുവേണമെങ്കിലും ഒഴിവാക്കാം എന്നാണ് ലക്സ്മാൻ കണ്ടെത്തിയിരിക്കുന്നത്. എ പി ഐ (AAP)ഗ്രാഫ് എന്ന സംവിധാനമുപയോഗിച്ചാണ് അദ്ദേഹം ഈ പിഴവ് കണ്ടെത്തിയത്. ഫേസ്ബുക്ക് ഗ്രൂപ്പുകളിലോ പേജുകളിലോ ഇടുന്ന ഫോട്ടോകൾ അത്തരത്തിൽ ആർക്കുവേണമെങ്കിലും ഡിലീറ്റ് ചെയ്യാപ്പെടാം എന്ന് അദ്ദേഹം കണ്ടെത്തി.ഇതുവരെ എ പി ഐ എന്ന സംവിധാനമുപയോഗിച്ച് ഒരിക്കലും ഫേസ്ബുക്കിലെ ഫോട്ടോ ആൽബങ്ങൾ ഡിലീറ്റ് ചെയ്യുവാൻ കഴിയില്ലെന്നായിരുന്നു ഫേസ്ബുക്ക് വിദഗ്ദരുടെ അവകാശവാദം.എന്നാൽ തൻറെ ഫോട്ടോ ഉപയോഗിച്ച് എങ്ങനെ ഫോട്ടോ ഡിലീറ്റ് ചെയ്യപ്പെടുന്നു എന്ന് ലക്സ്മാൻ തെളിയിച്ചു. ഫേസ്ബുക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെയും ഇത് സാധ്യമാണെന്ന് ലക്സ്മാൻ പറയുന്നു.ഫേസ്ബുക്ക് സെക്യൂരിറ്റി ടീമിനെ ഉടൻ വിവരം ധരിപ്പിക്കുകയും ലക്സ്മാൻ ചെയ്തു. 24 മണിക്കൂറിനുള്ളിൽ തന്നെ പ്രശ്നപരിഹാരത്തിനായുള്ള ശ്രമം ഫേസ്ബുക്ക് നടത്തുകയും ചെയ്തു.മാത്രമല്ല ,12.500 പോണ്ടാണ് പാരിതോഷികമായി ഫേസ്ബുക്ക് ഇദ്ദേഹത്തിന് നൽകിയത് .
–
–
Leave a Reply