Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 9:06 am

Menu

Published on July 25, 2014 at 11:01 am

ഫേസ്ബുക്കിൽ സേവ് ബട്ടണ്‍ സംവിധാനം വരുന്നു !

facebook-introduces-save-button-to-bookmark-items

ഫേസ് ബുക്കിൽ സേവ് ബട്ടണ്‍ സംവിധാനം വരാൻ പോകുന്നു. ഇതുവഴി ഇഷ്ടപ്പെട്ട ലിങ്കുകൾ,പോസ്റ്റുകൾ, പാട്ടുകൾ,വീഡിയോകൾ ഇവയെല്ലാം ബുക്ക്മാര്‍ക്ക് ചെയ്ത് സൂക്ഷിക്കാൻ കഴിയും. പലപ്പോഴും സമയമില്ലാത്തതു മൂലം കാണാനാഗ്രഹിക്കുന്ന പല പോസ്റ്റുകളും നമുക്ക് കാണാൻ സാധിക്കാറില്ല. ഇതിനു പരിഹാരമായാണ് സേവ് ബട്ടണ്‍ സംവിധാനം എത്തുന്നത്. ഇവ പിന്നീട് എപ്പോൾ വേണമെങ്കിലും സേവ് ഫോൾഡറിൽ നിന്നും കാണാൻ കഴിയും.മൊബൈലിൽ മോര്‍’ ടാബിലെ ‘സേവ്ഡ്’ ഫോള്‍ഡറില്‍നിന്നും, വെബ്ബ് പേജിൻറെ ഇടതുഭാഗത്തെ ലിങ്കില്‍ ക്ലിക്ക് ചെയ്തും ഇവ കാണാവുന്നതാണ്.സേവ് ചെയ്ത് കഴിഞ്ഞാൽ ഫേസ്ബുക്ക് ഇടയ്ക്കിടെ റിമൈൻഡർ നൽകുകയും ചെയ്യുന്നു.കാറ്റഗറി അടിസ്ഥാനത്തിൽ തരം തിരിച്ചാണ് ഫോൾഡറിൽ ഇവ സേവ് ആകുന്നത്.ഈ സംവിധാനം അമേരിക്കൻ ഉപയോക്താക്കളിൽ ഉടൻ തന്നെ ലഭ്യമാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33