Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: ഉപയോക്താക്കളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ആത്മഹത്യ തടയാനും സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റായ ഫെയ്‌സ്ബുക്കില്‍ പുതിയ ഫീച്ചര്‍ ആരംഭിച്ചു. ഇത് ആത്മഹത്യാവാസനയുള്ളവരുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സമയോചിതമായി ഇടപെടാന്‍ വേണ്ട പിന്തുണയും അറിവും ഉപദേശങ്ങളും നല്‍കുന്നതായിരിക്കും. ഫെയ്‌സ്ബുക്കും വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഫോര്‍ഫ്രണ്ട് ഇനൊവേഷന്‍ ഇന്‍ സൂയിസൈഡ് പ്രിവന്‍ഷന്‍ എന്ന സംഘടനയിലെ ഗവേഷകരും ചേര്‍ന്നാണ് പുതിയ സംവിധാനം ആവിഷ്‌ക്കരിച്ചത്.
–
–
ഉപയോക്താവിന്‍റെ മാനസിക നിലയില്‍ അയാളുടെ പോസ്റ്റുകള്‍ കണ്ട് നിങ്ങള്‍ക്ക് സംശയം ഉണ്ടെങ്കില്‍ അത് ഈ സെന്‍ററില്‍ റിപ്പോർട്ട് ചെയ്യാവുന്നതാണ്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പോസ്റ്റ് ഉടന്‍ തന്നെ ഫെയ്‌സ്ബുക്ക് പരിശോധിക്കും. ഇതില്‍ ഗൗരവമേറിയ റിപ്പോര്‍ട്ടുകള്‍ക്ക് പ്രാമുഖ്യം നല്‍കി ആവശ്യക്കാരനായ വ്യക്തിക്ക് വേണ്ട സഹായവും മാര്‍ഗനിര്‍ദേശങ്ങളും ഫെയ്‌സ്ബുക്ക് അയക്കുന്നതാണ്.
–
–
ആത്യമഹത്യാ വാസനയുള്ള കുറിപ്പുകളിടുന്നവര്‍ പിന്നീട് ലോഗിന്‍ ചെയ്യുന്നതോടെ ആത്മഹത്യയെ അതിജീവിച്ചവരുടെ കഥകളും ശുഭ ചിന്ത പകരുന്ന വീഡിയോകളും അടങ്ങിയ കൗണ്‍സിലിങ് മാര്‍ഗങ്ങൾ ഒരു കൂട്ടം സ്‌ക്രീനുകളിൽ സ്വമേധയാ തുറക്കപ്പെടും. അമേരിക്കയിലാണ് ഇത് ആദ്യമായി ആരംഭിച്ചിരിക്കുന്നത് .
–
Leave a Reply