Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സേവ് ഇന്റര്‍നെറ്റ് ക്യാംപെയ്ന്‍ മോഡലില്‍ സേവ് ഫ്രീ ബേസിക്ക്‌സ് ക്യാംപെയ്‌നുമായി ഫേയ്‌സ്ബുക്ക് വീണ്ടും രംഗത്ത്.ഇന്ത്യയിലെ നൂറ് കോടി ജനങ്ങളെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിയ്ക്കാനാണ് ഫ്രീ ബേസിക്‌സ് എന്നാണ് ഫേസ്ബുക്ക് പറയുന്നത്. ഇതിനെ പിന്തുണയ്ക്കണം എന്നാണ് ഇപ്പോഴത്തെ ആവശ്യം.അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുന്ന സമയത്ത് ഇന്ത്യയില്‍ ഫ്രീ ബേസിക്ക്‌സ് അപകടത്തിലാണെന്നും ഇതിനെ രക്ഷിക്കാന്‍ ട്രായിക്ക് ഇമെയില്‍ അയക്കാനുമുള്ള നോട്ടിഫിക്കേഷന്‍ പ്രത്യക്ഷപ്പെടും.ഫേസ്ബുക്ക് തന്നെ തയാറാക്കിയിരിക്കുന്ന ഇമെയിലില്‍ സ്വന്തം പേര് ചേര്‍ത്ത് അയക്കുക മാത്രമാണ് ഉപയോക്താക്കള്‍ ചെയ്യേണ്ടത്. ഫ്രീബേസിക്ക്‌സ് സംവിധാനത്തിലൂടെ ഫെയ്‌സ്ബുക്കിന് താല്‍പര്യമുള്ള, അല്ലെങ്കില്‍ അവരുടെ ഇംഗിതത്തിന് നില്‍ക്കുന്ന വെബ്‌സൈറ്റുകളും സേവനങ്ങളും മാത്രമെ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു. ബാക്കിയുള്ള വെബ്‌സൈറ്റുകളും സേവനങ്ങളും ഉപയോഗിക്കാന്‍ സാധിക്കുകയില്ല. അത്യന്തികമായി ഫെയ്‌സ്ബുക്കിനോട് വിധേയത്വം പുലര്‍ത്തുന്ന മറ്റ് കമ്പനികള്‍ ഇന്റര്‍നെറ്റില്‍ പുലരുകയും ഫെയ്‌സ്ബുക്കിന് എതിരായ കമ്പനികള്‍ എല്ലാം മറ്റൊരു കൂട്ടത്തിലാകുകയും ചെയ്യും.
ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിയ്ക്ക് എതിരാണ് ഫേസ്ബുക്കിന്റെ ഇന്റര്‍നെറ്റ് ഡോട്ട് ഓര്‍ഗ് എന്ന് ആദ്യമേ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുന്നതാണിത് എന്നതായിരുന്നു പരാതി.ഫ്രീ ബേസിക്‌സിനെ പിന്തുണയ്ക്കുന്ന് എന്ന് കാണിച്ച് ‘ട്രായ്’ക്ക് ഇമെയില്‍ അയക്കാനുള്ള സംവിധാനമാണ് ഇപ്പോള്‍ ഫോസ്ബുക്ക് കൊണ്ടുവന്നിരിയ്ക്കുന്നത്. ഇതിനെ കുറിച്ച് ബോധ്യമില്ലാത്ത അനേകായിരം പേരാണ് ഒന്നും അറിയാതെ ഫ്രീ ബേസിക്‌സിനെ പിന്തുണച്ച് കത്തയച്ചിരിയ്ക്കുന്നത്.ഉപഭോക്താക്കളെ പറ്റിച്ച് ഫേസ്ബുക്ക് ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്ന നീക്കത്തെ ‘ചതി’ എന്ന് തന്നെയാണ് നെറ്റ് ന്യൂട്രാലിറ്റിയെ പിന്തുണയ്ക്കുന്നവര്‍ വിളിയ്ക്കുന്നത്.ഫ്രീ ബേസിക്‌സിന് വേണ്ടി ഫേസ്ബുക്ക് നടത്തുന്ന കള്ളത്തരം പൊളിയ്ക്കാന്‍ ഫേസ്ബുക്ക് വഴി തന്നെ കാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു.
Leave a Reply