Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡൽഹി : സോഷ്യൽ മീഡിയരംഗത്ത് പുതുമകൾ കൊണ്ടു വരുന്നതിൽ എന്നും മുൻപന്തിയിലാണ് ഫേസ്ബുക്ക്. ഇത്തവണയും തികച്ചും വത്യസ്ഥമായൊരു സംവിധാനവുമായാണ് ഫേസ്ബുക്ക് വന്നിരിക്കുന്നത്.വ്യത്യസ്‌ത സ്‌ഥലങ്ങളില്‍ നിന്ന് ഒരേ വിഷയത്തില്‍ ഒന്നില്‍ കൂടുതല്‍ സുഹൃത്തുക്കള്‍ക്ക് ചേര്‍ന്ന് വീഡിയോ ക്ലിപ് നിര്‍മിക്കുന്നതിനുള്ള ഒരു ആപ്പുമായാണ് ഫേസ്ബുക്ക് ഇത്തവണ അവതരിപ്പിക്കാനൊരുങ്ങുന്നത്. ‘ദി ഫേസ്‌ബുക്ക് ക്രിയേറ്റീവ് ലാബ്‌സ് ആപ്പ്’ എന്നാണ് ആപ്പിന് പേരിട്ടിരിക്കുന്നത്. ഒരു വീഡിയോ ക്ലിപ് നിര്‍മിക്കുന്നതിന് ഒന്നില്‍കൂടുതല്‍ സുഹൃത്തുക്കള്‍ക്ക് തങ്ങളുടെതായ സംഭാവനകള്‍ നൽകാൻ ഈ ആപ്പ് വഴി സാധിക്കും . ഒരാള്‍ പോസ്‌റ്റ് ചെയ്യുന്ന വീഡിയോയില്‍ ഇതേ വീഡിയോയുടെ തുടര്‍ച്ചയെന്ന നിലയില്‍ ഇയാളുടെ സുഹൃത്തിന് തന്റെ കൈയിലുള്ള വീഡിയോ ക്ലിപ് കൂട്ടിച്ചേര്‍ക്കാം. ഇതുവഴി ഏതെങ്കിലുമൊരു വിഷയത്തില്‍ ഒന്നില്‍കൂടുതല്‍ ഫേസ്‌ബുക്ക് ഉപഭോക്താക്കൾക്ക് തങ്ങളുടെ ആശയത്തെ പ്രകടിപ്പിക്കാൻ സാധിക്കും.ഇങ്ങനെ നിര്‍മിക്കുന്ന വീഡിയോ ക്ലിപ് ഫേസ്‌ബുക്കില്‍ മാത്രമല്ല യൂട്യൂബ് ഉള്‍പ്പെടെ ഇന്റെര്‍നെറ്റില്‍ എവിടെ വേണമെങ്കിലും അപ്‌ലോഡ് ചെയ്യാൻ കഴിയുമെന്നും ഫേസ്ബുക്ക് അവകാശപ്പെടുന്നു. ഈ മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ് സ്‌റ്റോറിലും ലഭ്യമാകുന്നതായിരിക്കും.
–
–
Leave a Reply