Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 25, 2026 3:57 am

Menu

Published on June 6, 2015 at 9:46 am

വേഗത കുറഞ്ഞ നെറ്റ് കണക്ഷനുകളിൽ വേഗതയോടെ പ്രവര്‍ത്തിക്കാന്‍ ഇനി ‘ഫേസ്ബുക്ക് ലൈറ്റ്’

facebook-lite-is-a-stripped-down-android-app-for-the-developing-world

ഇന്നത്തെ കാലത്ത് ഫേസ്ബുക്ക് ഉപയോഗിക്കാത്തവരായി ആരും തന്നെ കാണില്ല.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ കാര്യവും അതുപോലെ തന്നെയാണ്. സ്മാര്‍ട്ട് ഫോണിലാണെങ്കിലും ഇന്റര്‍നെറ്റ് വേഗതയുണ്ടെങ്കിലേ ഫേസ്ബുക്ക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗം സുഖകരമാവുകയുള്ളൂ.എന്നാൽ നമ്മുടെ നാട്ടിൽ ഇപ്പോഴും പലസ്ഥലങ്ങളിലും 2ജിയ്ക്ക് അപ്പുറത്തേക്ക് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായിട്ടുമില്ല.എന്നാല്‍ അത്തരം സാഹചര്യങ്ങളിലും ഫേസ്ബുക്ക് സുഗമമായി ഉപയോഗിക്കുവാനുള്ള ഒരു സംവിധാനവുമായിട്ടാണ് ഫേസ്ബുക്ക് രംഗത്തു വന്നിരിക്കുന്നത്.വേഗത കുറഞ്ഞ ഇന്റര്‍നെറ്റ് സൗകര്യമുള്ളവര്‍ക്ക് ഫേസ്ബുക്ക് സൗകര്യത്തോടെ ഉപയോഗിക്കുന്നതിനായി ഫേസ്ബുക്ക് ലൈറ്റ് എന്ന പുതിയ ആപ്ലിക്കേഷന്‍ ആണ് ഫേസ്ബുക്ക് ഇതിനായി പുറത്തിറക്കിയിരിക്കുന്നത്1 എം.ബി സ്റ്റോറേജ് മാത്രം ആവശ്യമുള്ള പുതിയ ഫേസ്ബുക്ക് ആപ്പ് ഉപയോഗിക്കുമ്പോൾ വളരെ കുറഞ്ഞ ഡേറ്റമാത്രമേ ചിലവ് വരൂ. സ്റ്റാറ്റസും, ചിത്രങ്ങളും 2 ജി നെറ്റ്‌വർക്കിലും വേഗത്തിൽ ലോഡാകും. സ്റ്റാറ്റസും, ചിത്രങ്ങളും 2 ജി നെറ്റ്‌വർക്കിലും വേഗത്തിൽ ലോഡാകും. വീഡിയോ ലഭ്യമായിരിക്കില്ല. സ്റ്റാറ്റസ് അപ്ഡേറ്റും, ഫോട്ടോ അപ്‌ലോ‍ഡും സാധാരണ രീതിയിൽ സാധിക്കും എന്നാല്‍ ഇപ്പോള്‍ ആന്‍ഡ്രോയിഡ്‌ ഉപയോഗ്‌താക്കള്‍ക്ക്‌ മാത്രമാണ്‌ ഈ സേവനം ലഭ്യമാവുക. ഇന്ത്യയിൽ ഗൂഗിൾ പ്ളേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഏഷ്യയിൽ എല്ലാ രാജ്യങ്ങളിലും ഫേസ്ബുക്ക് ലൈറ്റ് ഇപ്പോൾ ലഭ്യമാണ്. യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിൽ വൈകാതെ ലഭ്യമാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News