Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 10:42 pm

Menu

Published on January 20, 2018 at 10:46 am

എഫ്ബിയില്‍ ലൈക്ക് കൂട്ടാന്‍ യുവതിയുടെ ചിത്രം സെറ്റ് ചെയ്തതാ; അവസാനം കിട്ടിയത് മുട്ടൻ പണിയും

facebook-misusing-man-fined-in-dubai

ദുബായ്: തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കൂടുതല്‍ ലൈക്കുകള്‍ കിട്ടാന്‍ അമേരിക്കന്‍ യുവതിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത പാകിസ്ഥാനി യുവാവിന് അവസാനം കിട്ടിയത് തടവുശിക്ഷ. വിമാനത്തില്‍ മറന്നുവച്ച ഫോണില്‍ നിന്ന് മെമ്മറി കാര്‍ഡ് മോഷ്ടിച്ച പാകിസ്താനി ക്ലീനിംഗ് ജീവനക്കാരനാണ് അതില്‍ നിന്ന് യുവതിയുടെ ചിത്രങ്ങളെടുത്ത് ഫെയ്‌സ്ബുക്കിലിട്ടത്. തുടര്‍ന്ന് യുവാവിനെ ദുബായ് കോടതി ആറ് മാസം തടവിനും അതിനു ഷേഷം നാടുകടത്താനും ശിക്ഷിക്കുകയായിരുന്നു.

ഇന്റര്‍നെറ്റ് ദുരുപയോഗം, വ്യക്തിയുടെ സ്വകാര്യത ഹനിക്കല്‍, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് ഈ പാകിസ്താനിക്കെതിരെ പോലിസ് ചുമത്തിയത്. ദുബായില്‍ വെച്ച് അമേരിക്കന്‍ യുവതി വിമാനത്തില്‍ നിന്നിറങ്ങുമ്പോള്‍ മൊബൈല്‍ എടുക്കാന്‍ മറന്നു. അന്ന് വിമാനം വൃത്തിയാക്കിയിരുന്നത് ഇരുപത്തിയെട്ടുകാരനായ ഈ യുവാവായിരുന്നു. അപ്പോഴാണ് യുവതി മറന്നുവെച്ച ഫോണ്‍ കിട്ടുന്നത്. ഫോണില്‍ നിന്നും മെമ്മറി കാര്‍ഡ് എടുത്തുമാറ്റി ഫോണ്‍ ഉടമയ്ക്ക് നല്‍കാനായി ക്‌ളീനിങ് ഓഫീസറെ ഏല്‍പ്പിക്കുകയായിരുന്നു.

ദുബയ് പോലിസ് യുവതിയെ അന്വേഷിച്ച് കണ്ടെത്തി കാണാതായ ഫോണ്‍ തിരിച്ചുനല്‍കിയപ്പോഴാണ് അതിലെ മെമ്മറി കാര്‍ഡ് നഷ്ടമായതായി യുവതി ശ്രദ്ധിച്ചത്. ഉടന്‍ തന്നെ ഇക്കാര്യം പോലിസിനെ അറിയിക്കുകയും ചെയ്തു. അപ്പോഴേക്കും തന്റെ ഫോട്ടോ ഫേസ്ബുക്കില്‍ വന്നിരുന്ന കാര്യം യുവതി തന്നെ അറിഞ്ഞിരുന്നു. അതോടെ കാര്യങ്ങള്‍ക്ക് വ്യക്തത വരുകയും യുവാവിനെ പോലീസ് ചോദ്യം ചെയ്യുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. തന്റെ ഫേസ്ബുക് പേജിന് കൂടുതല്‍ ലൈക് കിട്ടാന്‍ വേണ്ടിയായിരുന്നു താന്‍ ഇങ്ങനെ ചെയ്തതെന്ന് അയാള്‍ പോലീസിനോട് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News