Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോർക്ക് : മൊബൈല്‍ ആപ്പിലെ മെസേജിങ് സംവിധാനം ഫേസ്ബുക്ക് നിർത്തലാക്കാൻ പോകുന്നു.മെസേജിങ്ങിനുള്ള ഏറ്റവും മികച്ച മൊബൈല്‍ സേവനമായി മെസഞ്ചറിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഫേസ്ബുക്ക് ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്. ഈ വര്‍ഷമാദ്യമായിരുന്നു ഫേസ്ബുക്ക് പ്രമുഖ മെസേജിങ് ആപ്പായ വാട്‌സ് ആപ്പിനെ ഏറ്റെടുത്തത്.
–
–
ഈ പുതിയ സംവിധാനം വഴി മെസഞ്ചര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു മാത്രമേ ഇനി മൊബൈലുകളിൽ ചാറ്റിങ് സാധ്യമാകുകയുള്ളൂ. എന്നാൽ ലാപ്‌ടോപ്പുകളിലും ഡസ്‌ക്‌ടോപ്പുകളിലും ചാറ്റിങ് സാധ്യമാകും. ഇനി മുതൽ ഫേയ്‌സ്ബുക്കിൻറെ നിലവിലുള്ള മൊബൈല്‍ ആപ്പിൻറെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പുകളിലൂടെ ചാറ്റ് ചെയ്യാൻ കഴിയില്ല.
–
–
ഈ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഫേസ്ബുക്ക് ആരംഭിച്ചപ്പോൾ അത് വിജയകരമായിരുന്നു. ഇതിനെ തുടർന്നാണ് ലോകമെമ്പാടുമുള്ള ഉപഭോക്താക്കളിലേക്ക് മെസഞ്ചര്‍ ആപ്പ് വ്യാപിപ്പിക്കാൻ ഫേസ്ബുക്ക് തീരുമാനിച്ചത്.
Leave a Reply