Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുതിയ സുരക്ഷാ സംവിധനങ്ങൾ ഒരുക്കി ഫെയ്സ്ബുക്ക് വീണ്ടും ജനഹൃദയങ്ങളെ കീഴടക്കുന്നു. ഫെയ്സ്ബുക്ക് ഉപയോക്താക്കള്‍ അപ്‍ലോഡ് ചെയ്യുന്ന വിഡിയോകളിലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുള്ളത്. ഭയപ്പടുത്തുന്നതും ആക്രമണദൃശ്യങ്ങളോടുകൂടി പുറത്തിറക്കുന്ന ഫെയ്സ്ബുക്ക് വിഡിയോകളിലാണ് മുന്നറിയി്പ്പ് സംവിധാനം ഒരുക്കുക. ഇന്ന് പുറത്തിറങ്ങുന്ന ഫെയ്സ്ബുക്ക് വീഡിയോകളിലധികവും ചെറിയ കുട്ടികളെ മുറിവേല്‍പ്പിക്കുന്നവയാണ്. ഈയൊരു പ്രശ്നം ഫെയ്സ്ബുക്കിന്റെ സുരക്ഷ ഉപദേശക സംഘം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഫെയ്സ്ബുക്ക് ഇത്തരമൊരു നടപടിക്ക് ഒരുങ്ങുന്നത്. ഫെയ്സ്ബുക്ക് അക്കൌണ്ട് തുടങ്ങാന്‍ നിലവില്‍ 13വയസ്സുള്ളവരെ മാത്രമേ അനുവദിക്കുന്നുള്ളു. എന്നാല്‍ കുട്ടികള്‍ വയസ്സ് തെറ്റായി നല്‍കി അക്കൌണ്ട് ഉണ്ടാക്കും. ഫെയ്സ്ബുക്ക് മുന്നറിയിപ്പുളള വിഡിയോകളില്‍” ഈ വിഡിയോ ഭയപ്പെടുത്തുന്ന ദൃശ്യങ്ങളടങ്ങിയിരിക്കുന്നു. ഇത് കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ?”എന്ന മുന്നറിയിപ്പോടെയാണ് വിഡിയോകള്‍ പ്രത്യക്ഷപ്പെടുക. ഇത്തരം വിഡിയോകള്‍ ഇനി ഓട്ടോമാറ്റിക് ആയി കാണില്ല. ഷാര്‍ലി ഹെബ്ദോ കേസില്‍ ഒരു ഫ്രഞ്ച് പോലിസ് ഉദ്യോഗസ്ഥനെ പ്രതി വധിക്കുന്ന വിഡിയോപുറത്ത് വിട്ടിരുന്നു. ഈ വിഡിയോയാണ് ഫെയ്സ്ബുക്ക് ഇത്തരത്തില്‍ മുന്നറിയപ്പൊടെ ആദ്യമായി പുറത്ത് വിട്ടത്.
–
Leave a Reply