Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് ഒരു സന്തോഷ വാർത്ത….! ഫേസ്ബുക്കിൽ ഇനിമുതൽ ലൈക്ക് ബട്ടൺ മാത്രമല്ല… ലൗ, ആംഗ്രി, സാഡ്, ഹഹ, വൗ ബട്ടണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ലൈക്ക് ബട്ടണ് മേല്‍ മൗസ് എത്തുമ്പോള്‍ പോപ്പ്അപ്പ് ആയി ഇമോഷനുകളടങ്ങുന്ന പുതിയ ലിസ്റ്റ് പൊങ്ങിവരും. ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം. ടാബുകളിലും മൗബാലുകളിലും ലൈക്ക് ബട്ടണില്‍ അമര്‍ത്തിപ്പിടിക്കുമ്പോഴാകും പോപ്പ്അപ്പ് ആയി ഇമോഷനുകള്‍ പ്രത്യക്ഷപ്പെടുക.അയര്‍ലണ്ട്. ജപ്പാന്‍, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ ഒക്ടോബറില്‍ നടത്തിയ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് പുതിയ ഫീച്ചറായി ഇവ നല്‍കിയിരിക്കുന്നത്. ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവകളിലാകും ഇവ ലഭിക്കുക. ഇതിനായി ഫെയ്‌സ്ബുക്കിന്റെ പുതിയ വേര്‍ഷന്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. വിന്‍ഡോസ്, ബ്ലാക്ക്‌ബെറി ഫോണുകളില്‍ ഇവ എത്തുന്ന കാര്യം വ്യക്തമല്ല. വെബ് ബ്രൗസറുകളില്‍ ഈ ഫീച്ചറുകള്‍ ഓട്ടോമാറ്റിക് ആയി എത്തും.എന്നാല്‍ ഉപയോക്താക്കളില്‍ നിന്ന് ആവശ്യമുയര്‍ന്ന ഡിസ്‌ലൈക്ക് ബട്ടന്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ബ്ലോഗ് പോസ്റ്റിലാണ് ഇമോട്ടിക്കോണുകള്‍ അവതരിപ്പിച്ച വിവരം ഫെയ്‌സ് ബുക്ക് അറിയിച്ചിട്ടുള്ളത്.
–
–
Leave a Reply