Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:23 am

Menu

Published on May 12, 2015 at 11:38 am

ഗൂഗിളിന് വെല്ലുവിളി ഉയര്‍ത്തി ഇന്‍ ആപ്പ് സെര്‍ച്ച് സംവിധാനവുമായി ഫേസ്ബുക്ക്

facebook-starts-testing-in-app-search-engine-wants-users-to-skip-google

യെലോപാര്‍ക്ക്:സോഷ്യല്‍ മീഡിയ രംഗത്തെ  അതികായരായ ഫേസ്‌ബുക്ക്‌ ഗൂഗിളിന്  വെല്ലുവിളി ഉയരത്തി വീണ്ടും ഫേസ്ബുക്ക്.ഇന്‍ ആപ്പ് സെര്‍ച്ചിനുള്ള സംവിധാനവുമായാണ് ഫെയ്‌സ്ബുക്ക് ഇത്തവണ എത്തുന്നത്. അതായത്, ഫോണിലെ ഫെയ്‌സ്ബുക്ക് ആപ്ലികേഷന്‍ ഉപയോഗിക്കുമ്പോള്‍ എന്തെങ്കില്‍ വിവരം സെര്‍ച്ച് ചെയ്യാന്‍ ആപ്ലികേഷന് പുറത്ത് പോകേണ്ടിവരില്ല. അത് ആപ്പില്‍ നിന്ന് തന്നെ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാം.മുന്‍പ് ഡെസ്‌ക്ടോപ്പ് പതിപ്പില്‍ ബ്ലിന്‍ഗുമായി ചേര്‍ന്ന് സെര്‍ച്ച് സംവിധാനം ഫേസ്ബുക്ക് ഒരുക്കിയിരുന്നെങ്കിലും, ഇത് പിന്നീട് പിന്‍വലിച്ചിരുന്നു. ഇതിന് പകരമായി മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് പുതിയ സംവിധാനം എത്തുന്നത്. ഐഒഎസ് ഫേസ്ബുക്ക് ആപ്പ് ഉപയോഗിക്കുന്ന ചില ഉപയോക്താക്കള്‍ക്ക് പരീക്ഷണം എന്ന നിലയില്‍ ഈ സംവിധാനം ലഭ്യമാക്കുന്നുണ്ട്.നിലവില്‍ ഫേസ്ബുക്ക് സ്മാര്‍ട് ഫോണില്‍ ഉപയോഗിക്കുന്നരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇവരില്‍ ഭൂരിപക്ഷം പേരും ഫേസ്ബുക്കിലേക്ക് ആവശ്യമായ ചിത്രങ്ങളും ആര്‍ട്ടിക്കിളുകളും കണ്ടെത്താന്‍ ഗൂഗിളിന്റെ സഹായമാണ് തേടുന്നത്. ഇവരെയെല്ലാം തങ്ങളുടെ സെര്‍ച്ച് എഞ്ചിനില്‍ എത്തിക്കാന്‍ കഴിയുമെന്നാണ് ഫേസ്ബുക്കിന്റെ പ്രതീക്ഷ. സംഗതി ക്ലിക്കാവുകയാണെങ്കില്‍ ഭാവിയില്‍ സ്വതന്ത്ര സെര്‍ച്ച് എഞ്ചിന്‍ തുടങ്ങാനും ഫേസ്ബുക്കിന് പരിപാടിയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News