Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കിൽ എല്ലാവരും ഉപയോഗിച്ചിരുന്ന ഒരു വാചകം ഫേസ്ബുക്ക് കഴിഞ്ഞ ദിവസം ബ്ലോക്ക് ചെയ്തിരുന്നതായി റിപ്പോർട്ട്. ‘everyone will know’ എന്ന വാചകമാണ് ബ്ലോക്ക് ചെയ്തത്. സ്റ്റാറ്റസായോ മെസേജായോ ഈ വാചകം കഴിഞ്ഞ ദിവസം ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നാണറിയുന്നത്. ഹഫിംഗ്ടൺ പോസ്റ്റ് ആണ് ഇതുസംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തിരുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ ഞായറാഴ്ച്ച വരെയാണ് വാചകം ബ്ലോക്ക് ചെയ്തതെന്നാണ് സോഷ്യൽമീഡിയയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ. നിരവധി പേരാണ് വാചകം പോസ്റ്റ് ചെയ്യാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി രംഗത്തെത്തിയത്. ചിലർ ഇക്കാര്യം ട്വിറ്ററിലും മറ്റു സോഷ്യൽമീഡിയ നെറ്റ്‌വർക്കുകളിലും പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം ചർച്ചയായത്.അതേസമയം പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നാണ് ഫേസ്ബുക്ക് വ്യക്താക്കൾ അറിയിച്ചിരിക്കുന്നത്.ഈ വാചകം നിരോധിക്കപ്പെട്ടതിന്റെ പിന്നിൽ സ്പാം ഫിൽറ്ററിലെ പ്രശ്‌നമാണെന്നും അധികൃതർ വ്യക്തമാക്കി.
Leave a Reply