Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫോൺ നമ്പറുകളും ഇനി ഇല്ലതാകുമെന്ന് ഫേസ്ബുക്ക്.സ്വന്തം ബ്ലോഗിൽ എഴുതിയ പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഫേസ്ബുക്ക് മെസെഞ്ചറിന്റെ അതിവേഗത്തിലുള്ള വളർച്ചയാണ് ഇതിന് കാരണമായി ഫേസ്ബുക്ക് പറയുന്നത്. പ്രതിമാസം 800 മില്യന്‍ ഉപയോക്താക്കളാണ് ഫേസ്ബുക്ക് മെസഞ്ചര്‍ ഉപയോഗിക്കുന്നത്.കഴിഞ്ഞ ആറുമാസംകൊണ്ട് 100 മില്യണ്‍ പുതിയ ഉപയോക്താക്കളാണ് മെസഞ്ചര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. വോയിസ് കോള്‍, വീഡിയോ കോള്‍, ടെക്സ്റ്റിങ് എല്ലാം സാധ്യമാക്കുന്നതാണ് ഫേസ്ബുക്ക് മെസഞ്ചര്‍. ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഒരാളെ ബന്ധപ്പെടുന്നതിലേറെ മെസഞ്ചര്‍ ഉപയോഗിച്ച് ചെയ്യാനാകുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്. വരുംകാലങ്ങളില്‍ ഇതിന്റെ സ്വീകാര്യത വര്‍ദ്ധിക്കുകയും, ക്രമേണ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് ഒരാളെ ബന്ധപ്പെടുന്ന പ്രവണത കുറഞ്ഞുവരികയും ചെയ്യുമെന്ന് മെസഞ്ചര്‍ ചീഫ് ഡേവിഡ് മാര്‍കസ് പറയുന്നു. ഒരാളുടെ ഫോണ്‍ നമ്പര്‍ അറിയില്ലെങ്കിലും അയാളുമായി ബന്ധപ്പെടാന്‍ മെസഞ്ചര്‍ സഹായിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയെന്നും മെസെഞ്ചര്‍ ചീഫ് ഡേവിഡ് മാര്‍ക്സ് പറയുന്നു.
Leave a Reply