Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാലിഫോര്‍ണിയ: മെസഞ്ചര്‍ ആപ്പില്‍ പുതിയ ഫീച്ചറുമായി ഫേസ്ബുക്ക് എത്തുന്നു. ശബ്ദസന്ദേശങ്ങള്‍ ടെക്സ്റ്റാക്കി മാറ്റുന്ന ഫീച്ചറുമായാണ് ഇത്തവണ ഫേസ്ബുക്ക് എത്തുന്നത് . ഫീച്ചര്‍ പുറത്തിറങ്ങുന്നതോടെ ടൈപ്പ് ചെയ്യാതെ തന്നെ ടെകസ്റ്റ് മെസേജുകള്‍ അയക്കാന്‍ മെസഞ്ചര്‍ ഉപയോക്താക്കള്‍ക്ക് സാധിക്കും. ശബ്ദരൂപത്തിലുള്ള സന്ദേശത്തിനൊപ്പം അതിന്റെ ടെസ്റ്റും ഫീച്ചര്‍ ലഭ്യമാക്കും.ഇതിനൊപ്പം വോയ്‌സ് മെസേജും ഉപയോക്താവിന് കേള്‍ക്കാന്‍ സൗകര്യമുണ്ടാകും. ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ വഴി വോയ്‌സ് മെസേജ് അയയ്ക്കുന്നതിന് മുന്നോടിയായി, ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്യാന്‍ മൈക്രോഫോണ്‍ ഐക്കണില്‍ ടാപ്പ് ചെയ്യണം. നിങ്ങള്‍ മെസേജ് അയച്ചുകഴിഞ്ഞാല്‍, ഫെയ്‌സ്ബുക്ക് ആ ശബ്ദസന്ദേശം ടെക്സ്റ്റാക്കി മാറ്റും. വോയ്‌സ് മെസേജിനരികിലുള്ള ഐക്കണില്‍ ടാപ്പ് ചെയ്താല്‍, ശബ്ദസന്ദേശത്തെ ടെക്സ്റ്റില്‍ കാട്ടിത്തരും. ശബ്ദസന്ദേശം നല്‍കുന്നയാളുടെ ഉച്ഛാരണം, സംസാര രീതി, സംസാര വ്യക്തത തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും, ടെക്സ്റ്റാക്കി മാറ്റുമ്പോഴത്തെ കൃത്യത. ഗൂഗിള്‍ വോയ്‌സ് ( Google Voice ) പോലെയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചറിലെ ഈ ഫീച്ചറും പ്രവര്‍ത്തിക്കുക. തിരക്കിട്ട സമയങ്ങളില്‍ വോയ്‌സ് മേസേജ് കേള്‍ക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഉപകാരപ്രദമാകുന്നതാണ് പുതിയ ഫീച്ചര്‍. ഫീച്ചര്‍ വേണ്ടാത്തവര്‍ക്ക് ഡിസേബിള്‍ ചെയ്യാനും സൗകര്യമുണ്ട്.ചില തെരഞ്ഞെടുത്ത അക്കൗണ്ടുകളിലുടെ പരീക്ഷണാടിസ്ഥാനത്തിലാകും ഈ സംവിധാനം ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. ശബ്ദസന്ദേശങ്ങള്‍ അയക്കാനുളള സംവിധാനമുണ്ട്. ഏറെ തിരക്കുളള സ്ഥലങ്ങളില്‍ വച്ച് ഇത് കേള്‍ക്കാനുളള അസൗകര്യം കണക്കിലെടുത്താണ് പുതിയ പരീക്ഷണം നടത്തുന്നത്. ഫേയ്‌സ്ബുക്കിന്റെ മെസേജിംഗ് വിഭാഗം വൈസ പ്രസിഡന്റ് ഡേവിഡ് മര്‍കസ് തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലുടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.
Leave a Reply