Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തെ ഏറ്റവും മികച്ച സോഷ്യല്‍ മീഡിയയായ ഫേയ്‌സ്ബുക്ക് ഉപയോഗിച്ച് നിരവധിയാളുകള്‍ ലക്ഷങ്ങള്‍ സമ്പാധിക്കുന്നതായി പഠനം. ഡെലോയിറ്റ് എന്ന കമ്പനി നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തൽ.2014 ൽ മാത്രമായി ഏകദേശം 14 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ക്രയവിനിയോഗത്തിന് കാരണമായതായി ഇവർ കണ്ടെത്തി.നിരവധി ചെറു ബിസ്സിനസ്സുകാർ ഇതിനോടകം തന്നെ ലക്ഷ പ്രഭുക്കളായി എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.ഫേസ്ബുക്ക് ഉപയോഗിച്ച് ചെറിയ ബിസ്സിനസ്സ് നടത്തുന്നവർ കേരളത്തിലുളൾപ്പടെ നിരവധിയാണ്. ഇന്ത്യയിൽ 1.12 കോടിയാളുകൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നെണ്ടെന്നാണ് കണക്ക്. തൊഴില്‍ സൃഷ്ടിക്കുന്നതിലും ഫേസ്ബുക്ക് ഒട്ടും പിന്നിലല്ല.45 ലക്ഷം പേര്‍ക്ക് നേരിട്ടല്ലാതെ തൊഴില്‍ സൃഷ്ടിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്.ഫേസ്ബുക്ക് ഉപയോഗിക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനവും ഇന്ത്യയ്ക്കാണ്.
ഫേസ്ബുക്ക് വഴി പണം ഉണ്ടാക്കാനുള്ള വഴികൾ ഒന്നോ രണ്ടോ ഒന്നുമല്ല. അവയെല്ലാം വിശദമായി ഗൂഗിൾ നിങ്ങൾക്ക് പറഞ്ഞു തരും. അല്പം ഒന്ന് സമയം ചിലവിട്ടാൽ ലക്ഷങ്ങൾ സമ്പാദിക്കാൻ നിങ്ങൾക്കും കഴിയും. അത് തീർച്ച..!!
Leave a Reply