Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ് ബുക്കിൽ വീഡിയോകളും ഫോട്ടോകളും മറ്റും നമ്മെളെല്ലാം പോസ്റ്റ് ചെയ്യാറുണ്ട് .എന്നാൽ ചില പോസ്റ്റുകള്‍ നാണക്കേടിനു വഴി വെക്കുകയും ചെയ്യും.ചിലപ്പോള്‍ പോസ്റ്റ് ചെയ്യുന്ന സമയത്ത് ഇത് മനസ്സിലാകണം എന്നില്ല. പക്ഷെ പോസ്റ്റ് ഇട്ട ശേഷമാണ് ഇതിന്റെ ഫലം മനസ്സിലാകുക, പിന്നീട് ഡിലീറ്റ് ചെയ്താലും സ്‌ക്രീന്‍ഷോട്ട് എടുത്ത് പണി കിട്ടും. എന്നാല്‍ ഇനി ഇതൊന്നും പ്രശ്‌നമാവില്ല.ഫേസ്ബുക്ക് പുതിയ സംവിധാനം ആവിഷ്കരിക്കുന്നു. അതായത് നിങ്ങള്‍ ഒരു പോസ്റ്റ് ഇടുമ്പോള്‍ തന്നെ ഫേസ്ബുക്ക് പറയും ഈ പോസ്റ്റ് നിങ്ങള്‍ക്ക് നാണക്കേട് ആകുമോ എന്ന്. ഫേസ്ബുക്ക് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് വിഭാഗം ( ഫെയര്‍)ആണ് ഈ സംവിധാനം വികസിപ്പിക്കുന്നത്.പ്രധാനമായും പാര്‍ട്ടി ചിത്രങ്ങളെ അടിസ്ഥാനമാക്കി വര്‍ഷങ്ങള്‍ എടുത്താണ് ഈ സാങ്കേതികത വികസിപ്പിച്ചതെന്ന് ഫെയര്‍ മേധാവി യൂന്‍ ലൈക്യൂന്‍ പറയുന്നു. അടുത്ത് തന്നെ ഈ സംവിധാനം ഫേസ്ബുക്കില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വരും.
Leave a Reply