Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 4:12 pm

Menu

Published on February 3, 2015 at 12:51 pm

ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക…! അശ്ലീലവീഡിയോകളിലൂടെ ഫേസ്ബുക്ക് മാൽവേറുകൾ വ്യാപകമായി പടരുന്നു…!!

facebook-videos-spread-malware

ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് എട്ടിൻറെ പണിയുമായി  വീണ്ടും  വൈറസുകൾ എത്ത്തിയിരിക്കുകുന്നു. മാൽവേറുകൾ അശ്ലീല വീഡിയോ ലിങ്ക് രൂപത്തിൽഫേസ്ബുക്കിൽ വ്യാപകമായിയ പ്രചരിക്കുകയാണ്.വൈറസ്‌ ആക്രമണത്തിനിരയായ ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ നിന്നും ഉടമ അറിയാതെതന്നെ അശ്ലീല ഫോട്ടോകളും, വീഡിയോ ലിങ്കുകളും ഗ്രൂപ്പുകളിലും മറ്റും പോസ്റ്റ്‌ ചെയ്യുകയാണ് പുതിയ വൈറസിന്റെ പ്രവര്‍ത്തനരീതി.കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ ഒരുലക്ഷത്തിലധികം ഫേസ്ബുക്ക് ഉപയോക്താക്കൾ ഈ മാൽവേറിൽ കുടുങ്ങി.നിങ്ങളുടെ സുഹൃത്തിന്റെ അപ്ഡേറ്റായിട്ടായിരിക്കും അശ്ലീല വീഡിയോ പ്രത്യക്ഷപ്പെടുക. ലിങ്കിൽ ക്ളിക്ക് ചെയ്താൽ യൂട്യൂബ് പോലൊരു സൈറ്റിലേക്ക് നിങ്ങളെ നയിക്കും. വീഡിയോയുടെ ആദ്യചില സെക്കൻഡുകൾ പ്ലേ  ചെയ്തശേഷം വീഡിയോ പൂർണമായി കാണുന്നതിന് ഫ്ലാഷ് അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടും. അപ്ഡേറ്റിൽ ക്ളിക്ക് ചെയ്താൽ നിങ്ങളുടെ കംപ്യൂറിൽ മാൽവേർ കയറിക്കൂടും. ഇത് നിങ്ങളുടെ കീബോർഡിനെയും മൗസിനേയും ഹൈജാക്ക് ചെയ്യും. തുടർന്ന് നിങ്ങളുടെ പേരിൽ അശ്ലീല വീഡിയോകൾ പോസ്റ്റ് ചെയ്തു തുടങ്ങും. 20 ഫ്രണ്ട്സിനെയും ടാഗ് ചെയ്യും. ഇത്തരം ലിങ്കുകളും ചിത്രങ്ങളും ശ്രദ്ധയില്‍പ്പെട്ടാല്‍ വഴിമാറി നടക്കുക മാത്രമേ രക്ഷയുള്ളൂ. ക്ലിക്ക്‌ ചെയ്‌താല്‍ പണി കിട്ടും ..!

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News