Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 28, 2026 4:34 am

Menu

Published on September 21, 2016 at 12:58 pm

ശ്രദ്ധിക്കൂ….നിങ്ങളുടെ സ്വകാര്യ വിഡിയോ അല്ല….അത് എഫ്ബി വൈറസാണ് …!!

facebook-virus-alert

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഞാൻ ഷെയർ ചെയ്തതാണെന്നും പറഞ്ഞ് ഫേസ്‌ബുക്കിലെ  ടൈംലൈനിൽ ചുറ്റിക്കറങ്ങുന്നുണ്ട്.എന്നാൽ സൂക്ഷിചോളൂ.ഈ ലിങ്കിൽ ക്ലിക്ക്  ചെയ്‌താൽ നിങ്ങൾക്ക് കിട്ടുന്നത് മുട്ടൻ പണിയായിരിക്കും.കാരണം അത് വൈറസിന്റെ കളിയാണ്.നേരത്തേ ഒറ്റപ്പെട്ട സംഭവമായിട്ടായിരുന്നു ഈ വിഡിയോവൈറസിന്റെ വിളയാട്ടം. പക്ഷേ ഇപ്പോള്‍ ഒട്ടേറെ പേരെ സംഗതി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഫേസ്ബുക്ക് വഴിയാണ് വരവെന്നതിനാല്‍ കംപ്യൂട്ടറിലോ മൊബൈലിലോ ആന്റി-വൈറസുണ്ടായിട്ടും പലപ്പോഴും രക്ഷയില്ല.വിഡിയോ ലിങ്കുമായി വരുന്ന പോസ്റ്റുകള്‍ സൂക്ഷ്മമായി പരിശോധിച്ച്‌ സംഗതി പിശകാണെന്നു കണ്ടാല്‍ ക്ലിക്ക് ചെയ്യാതിരിക്കുകയാണ് പ്രധാന വഴി. ക്ലിക്ക് ചെയ്തുകഴിഞ്ഞാലും രക്ഷപ്പെടാന്‍ ചില പൊടിക്കൈകളുണ്ട്. ഇതിനോടകം ‘സ്പാം’ ശരമേറ്റവര്‍ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

Your special video, my first video, your video, you will like this video, This is wonderful, You will never see such a video, your private video എന്നിങ്ങനെ പലതും കാണും വരുന്ന ലിങ്കിനൊപ്പം. ഇതൊക്കെ കണ്ടാല്‍ ഉറപ്പിച്ചോളൂ, സംഗതി വൈറസാണ്

എന്തായാലും മാരകമായ വിധത്തില്‍ കംപ്യൂട്ടറിലെയോ മൊബൈലിലെയോ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നില്ല എന്നതാണ് ഈ സ്പാം മെസേജിന്റെ പ്രത്യേകത. മറിച്ച്‌ മറ്റുള്ളവരുടെ ടൈംലൈനില്‍ നമ്മള്‍ ഷെയര്‍ ചെയ്തതാണെന്ന മട്ടില്‍ വിഡിയോ ലിങ്കുകള്‍ പ്രത്യക്ഷപ്പെടുകയാണ്. ചില ലിങ്കുകളാകട്ടെ പോണ്‍ വിഡിയോയുമായി ബന്ധപ്പെട്ടതും.

അയക്കുന്ന ആളുടെ പേരും പ്രൊഫൈല്‍ പിക്ചറും മാത്രമല്ല ചിലപ്പോഴൊക്കെ സ്വീകരിക്കുന്ന ആളുടെ ‘സ്പെഷല്‍ വിഡിയോ’ ആണെന്നു പറഞ്ഞാണ് ലിങ്ക് എത്തുന്നത്. ആകാംക്ഷ കൊണ്ടോ ആശങ്ക കൊണ്ടോ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ വിവരങ്ങളൊന്നുമുണ്ടാകില്ല. പക്ഷേ അതോടെ നിങ്ങളുടെ കംപ്യൂട്ടറിലേക്കും ആ സ്പാം ലിങ്ക് വഴിയുള്ള വൈറസോ മാല്‍വെയറോ കയറിയിട്ടുണ്ടാകും. പിന്നെ നിങ്ങളുടെ എഫ്ബി പ്രൊഫൈലില്‍ നിന്നായിരിക്കും സുഹൃത്തുക്കള്‍ക്ക് ഇതേരീതിയിലുള്ള മെസേജ് പോകുക. ഇങ്ങനെ ഒരു കംപ്യൂട്ടറില്‍ നിന്ന് അടുത്തതിലേക്ക് എഫ്ബിയുമായി ചേർന്നാണ്  ഈ സ്പാം മെസേജിന്റെയും വൈറസിന്റെയും പോക്ക് .

വിഡിയോ ലിങ്ക് ഏറ്റവും പെട്ടെന്ന് ഡിലീറ്റ് ചെയ്യുകയെന്നതാണ് പ്രധാന വഴി. അതിന് ലിങ്കായി വന്നിട്ടുള്ള പോസ്റ്റിന്റെ വലതു വശത്ത് മുകളില്‍ കോര്‍ണറിലായി ചിലതില്‍ ഒരു ഡ്രോപ് ഡൗണ്‍(V) ഐക്കണുണ്ടാകും. അതിനകത്ത് ഓപ്ഷനുമുണ്ടാകും. എത്രയും പെട്ടെന്ന് സംഗതി നിങ്ങളുടെ ടൈംലൈനില്‍ നിന്ന് Hide ചെയ്തേക്കുക. അല്ലെങ്കില്‍ മറ്റുള്ളവര്‍ അതില്‍ ക്ലിക്ക് ചെയ്യാനുള്ള സാധ്യതയേറെ. അതുമല്ലെങ്കില്‍ ഏറ്റവും താഴെ remove/report tags എന്ന ഓപ്ഷനുണ്ട്.

ചിലര്‍ക്ക് ഈ പോസ്റ്റ് remove/delete ചെയ്യാനാകുന്നുണ്ട്. മറ്റു ചിലര്‍ക്കാകട്ടെ അവര്‍ പുതിയ സ്റ്റാറ്റസ് അപ്ഡേഷനിടുന്നതോടെ ഈ ലിങ്ക് അപ്രത്യക്ഷമാകും. ആക്ടിവിറ്റി ലോഗില്‍ പോലും പിന്നെ സംഗതി കാണില്ല. മറ്റു ചിലര്‍ക്ക് പക്ഷേ ഈ സ്പാം മെസേജ് ക്ലിക്ക് ചെയ്ത കംപ്യൂട്ടറില്‍ പിന്നെ എഫ്ബി ലോഗിന്‍ ചെയ്യാനാകില്ല. മൊബൈല്‍ വഴിയോ മറ്റൊരു കംപ്യൂട്ടറിലോ കയറി പാസ്വേഡ് മാറ്റുകയാണ് ഇവര്‍ക്കു മുന്നിലുള്ള വഴി. അത് പലതിലും വിജയം കാണുന്നുമുണ്ട്. ചിലര്‍ ബ്രൗസര്‍ uninstall ചെയ്തും രക്ഷപ്പെടുന്നു.

അറിയാതെയെങ്ങാന്‍ ക്ലിക്ക് ചെയ്തു പോയാല്‍ ഇപ്പോള്‍ പലരും ചെയ്യുന്നതു പോലെ ഒരു സ്റ്റാറ്റസ് മെസേജ് ഇടുന്നത് വളരെ നല്ലതായിരിക്കും-‘ആരും എന്റെ പേരില്‍ വരുന്ന വിഡിയോ ലിങ്ക് ക്ലിക്ക് ചെയ്യല്ലേ. വൈറസാണത്’ എന്ന് ധൈര്യമായിത്തന്നെ പ്രഖ്യാപിക്കാം. കാരണം നിങ്ങളുടെ തെറ്റുകൊണ്ടല്ല വൈറസിന്റെ വരവെന്നതു തന്നെ.

ഫേസ്ബുക്കിന്റെ വലതുവശത്ത് മുകളിലായി കാണുന്ന ഡ്രോപ് ഡൗണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ Activity log എന്ന ഓപ്ഷന്‍ കാണാം. എഫ്ബിയില്‍ നിങ്ങള്‍ ചെയ്യുന്ന സകല ‘ലൈക്കാദിഷെയര്‍’ പരിപാടികളുടെയും വിവരങ്ങള്‍ ആ ലോഗില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. അവ പരിശോധിച്ച്‌ നിങ്ങള്‍ ചെയ്തിട്ടില്ലാത്ത ഏതെങ്കിലും ആക്ടിവിറ്റി അതിലുണ്ടോയെന്നു പരിശോധിക്കുക. ഉണ്ടെങ്കില്‍ edit ചെയ്ത് നീക്കാനുള്ള ഓപ്ഷന്‍ വലതുവശത്ത് തന്നെയുണ്ട്.

ചിലപ്പോള്‍ സ്പാം ലിങ്കിനൊപ്പം നിങ്ങളുടെ സുഹൃത്തുക്കളെയും tag ചെയ്തിട്ടുണ്ടാകാം. അങ്ങനെയെങ്കില്‍ അവരോട് ആക്ടിവിറ്റി ലോഗില്‍ പോയി സ്വയം untag ചെയ്യാന്‍ ആവശ്യപ്പെടാം.

ആക്ടിവിറ്റി ലോഗിനു താഴെയായി settings optionലും ഒന്നു കയറാം. അവിടെ ഇടതുവശത്തെ ലിസ്റ്റില്‍ Apps എന്നു കാണാം. നിങ്ങള്‍ പോലും അറിയാതെ എഫ്ബി അക്കൗണ്ടില്‍ കയറിപ്പറ്റിയ ഒട്ടേറെ ആപ്ലിക്കേഷനുകള്‍ അവിടെ ഒളിച്ചിരിക്കുന്നുണ്ടാകും. ആവശ്യമില്ലാത്തതാണെങ്കില്‍ ഒന്നൊന്നായി remove ചെയ്യുക.

എഫ്ബിയില്‍ ലോഗിന്‍ ചെയ്യാനായി നിങ്ങള്‍ കയറുന്ന കംപ്യൂട്ടറിലെ ബ്രൗസറിന്റെ വെബ്സൈറ്റ് ഹിസ്റ്ററിയും (ഇതോടൊപ്പം കുക്കീസും) കാഷെയുമെല്ലാം ക്ലിയര്‍ ചെയ്യുക. ബ്രൗസറിലെ വലതുവശത്തായുള്ള മൂന്ന് വരകളുടെ(Menu) അടയാളത്തില്‍ ക്ലിക്ക് ചെയ്താല്‍ മതി ഇതെല്ലാം ലഭിക്കാന്‍.

ബ്രൗസറിലെ പ്ലഗ് ഇനുകളെയും add-onകളും പരിശോധിക്കാം. ആവശ്യമില്ലാത്തവ കയറിപ്പറ്റിയിട്ടുണ്ടെങ്കില്‍ അവയെയും remove ചെയ്യാം. ഇന്റര്‍നെറ്റ് എക്സ്പ്ലോററിലും ക്രോമിലും മോസില്ലയിലും മെനുവില്‍ പോയി tools ക്ലിക്ക് ചെയ്താണ് ഇത് സാധ്യമാക്കേണ്ടത്. ക്രോമിലാണെങ്കില്‍ Add-ons അറിയപ്പെടുന്നത് Extensions എന്നാണ്. അതായത് Tools Extensions or More tools എന്നായിരിക്കും. ക്രോമില്‍ പ്ലഗ്-ഇന്നുകളെ disable ചെയ്യാന്‍ അഡ്രസ് ബാറില്‍ chrome://plugins ടൈപ് ചെയ്യുക. മൊസില്ലയില്‍ ഈ ലിങ്ക് സഹായിക്കും: support.mozilla.org/en-US/kb/disable-or-remove-add-ons how-to-disable-plugins. ഇന്റര്‍നെറ്റ് എക്സ്പ്ലോററിലാണെങ്കില്‍ Menuവില്‍ Tools & Manage add-ons വഴി പോകാം.

തങ്ങള്‍ക്കു വരുന്ന വിഡിയോ പോസ്റ്റ് സ്പാം ഫേസ് ബുക്കിന് Report ചെയ്യാനും സാധിക്കും. എഫ്ബിയുടെ വലതുവശത്ത് മുകളിലായി കാണുന്ന ഡ്രോപ് ഡൗണ്‍ ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ ഏറ്റവും താഴെ കാണുന്ന ഓപ്ഷനാണത്. അതില്‍ ക്ലിക്ക് ചെയ്ത് Abusive content ആണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യേണ്ടത്. കംപ്യൂട്ടറില്‍ ആന്റി-വൈറസുണ്ടെങ്കില്‍ മൊത്തത്തില്‍ ഒരു scan കൊടുക്കാം

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News