Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:20 am

Menu

Published on October 26, 2013 at 9:28 am

ഇന്ന്‌ മുതൽ ഫേസ്‌ബുക്ക്‌ ‘അഡള്‍ട്‌സ് ഒണ്‍ലി’ നയം മാറ്റും !!

facebook-welcomes-youngsters

അങ്ങനെ കൗമാരക്കാരുടെ വിപണി മനസ്സിലാക്കിയതോടെ ‘അഡള്‍ട്‌സ് ഒണ്‍ലി’ നിലപാട്‌ ഫേസ്‌ബുക്ക് എടുത്തുമാറ്റി. 13 നും 17 നും ഇടയിലുള്ള പ്രായക്കാരെ ഒഴിവാക്കിക്കൊണ്ട്‌ ഇതുവരെ നടപ്പിലാക്കിയിരുന്ന നിയമം മാറ്റിയെഴുതുകയാണെന്നും 18 തികയാത്തവരെ കൂട്ടില്ലെന്ന നിര്‍ബ്ബന്ധം മാറ്റി വെച്ചതായും ഫേസ്‌ബുക്ക്‌ പറഞ്ഞു. പുതിയ നയം പ്രഖ്യാപിച്ചതോടെ കൗമാരക്കാര്‍ക്കും തങ്ങളുടെ പോസ്‌റ്റുകളും ഫോട്ടോകളും ഫ്രണ്ട്സുമായി പങ്കുവെയ്‌ക്കാമെന്നായി. കൗമാരക്കാരുടെ പോസ്‌റ്റുകള്‍ ഇതുവരെ ഫ്രണ്ട്‌സിനും അവരുടെ ഫ്രണ്ട്‌സുകള്‍ക്കും മാത്രമായി ഫേസ്‌ബുക്ക്‌ നിജപ്പെടുത്തിയിരുന്നു. അതാണ്‌ ഇന്ന്‌ തൊട്ടു മാറുന്നത്‌. അതേസമയം പക്വതയില്ലാത്ത 13 നും 17 നും ഇടയിലുള്ള പ്രായക്കാരുടെ പോസ്‌റ്റുകളുടെ സ്വകാര്യത സംബന്ധിച്ച ഉത്‌ക്കണ്‌ഠയും പെരുകുന്നുണ്ട്‌. എന്നാല്‍ ട്വിറ്റര്‍ ട്വീറ്റ്‌ സ്വകാര്യമാകണോ പൊതുവായത്‌ വേണോ എന്ന്‌ യൂസര്‍ക്ക്‌ തീരുമാനിക്കാന്‍ കഴിയുന്ന സംവിധാനം ട്വിറ്റര്‍ അവതരിപ്പിച്ചിരുന്നു. അതിന്‌ സമാനമായി പോസ്‌റ്റുകള്‍ക്ക്‌ സ്വകാര്യത വേണമോ പൊതുവേദി വേണമോ എന്ന്‌ യൂസര്‍ക്ക്‌ തീരുമാനിക്കാന്‍ സൗകര്യമുണ്ട്‌. സോഷ്യല്‍ മീഡിയകളിലെ സജീവ സാന്നിദ്ധ്യവും ചര്‍ച്ചകളില്‍ ആവേശപൂര്‍വ്വം പങ്കെടുക്കുന്നവരും കൗമാരക്കാരാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ്‌ ഫേസ്‌ബുക്ക്‌ പുതിയ തീരുമാനം കൊണ്ടുവന്നിരിക്കുന്നത്‌. മൊബൈല്‍ വ്യാപകമായതോടെ ഏതു പ്രായത്തിലുള്ളവരെയും ആകര്‍ഷിക്കുന്ന തരത്തില്‍ സ്‌നാപ്‌ ചാറ്റ്‌, വാട്ട്‌സ് ആപ്‌ തുടങ്ങി അനേകം സോഷ്യല്‍ സര്‍വീസുകള്‍ വന്നതോടെ മത്സരം മുറുകിയ കാര്യം തിരിച്ചറിഞ്ഞാണ്‌ ഫേസ്‌ബുക്കും നിര്‍ബ്ബന്ധബുദ്ധി മാറ്റി വെച്ചത്‌.

Loading...

Leave a Reply

Your email address will not be published.

More News