Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കിൽ കമന്റ് ചെയ്യുന്നവരോട്, കമന്റ് ചെയ്തോളൂ, പക്ഷെ സൂക്ഷിച്ച് മതി.മനശ്ശാസ്ത്രപരമായി നിങ്ങള്‍ ജീവിതത്തില്‍ നിര്‍ഗുണന്മാരായിരിക്കുമെന്ന് മറ്റുളളവര്‍ മനസ്സിലാക്കാന്‍ നിങ്ങളുടെ കമന്റ് കാരണമാകും.പ്രത്യേകിച്ച്, കമന്റുകൾ സ്ത്രീകളെക്കുറിച്ചുള്ള മോശമായ പരാമർശമടങ്ങുന്നതാണെങ്കിൽ. ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവരാണ് ഓണ്‍ലൈനിലൂടെ സ്ത്രീകളെ ശല്യം ചെയ്യുന്നതെന്ന് അടുത്തിടെ നടന്ന ഒരു പഠനം വ്യക്തമാക്കി. ന്യൂസൗത് വെയില്‍സ്, മിയാമി സര്‍വകലാശാലകളിലെ ഗവേഷകരായ മൈക്കല്‍ കസുമോവിക്, ജെഫ്‌റി കുസ്‌നെകോഫ് എന്നിവര്‍ ഹലോ എന്ന വീഡിയോ ഗെയിമിനെ ആസ്പദമാക്കി നടത്തിയ പഠനമാണ് ഇക്കാര്യം തെളിയിച്ചിരിക്കുന്നത്.
ജീവിതത്തില്‍ സ്ഥാനമാനമോ നേട്ടമോ ഉണ്ടാക്കാന്‍ കഴിയാത്തതിന്റെ നിരാശയാണ് ഇവര്‍ ഇതിലൂടെ പ്രകടമാക്കുന്നതെന്നും മനശ്ശാസ്ത്രപഠനം പറയുന്നു. കളി ജയിച്ചവര്‍ സ്ത്രീപുരുഷ ഭേദമില്ലാതെ മറ്റുള്ളവരെ അഭിനന്ദിച്ചപ്പോള്‍ കളി തോറ്റവര്‍ സ്ത്രീ കളിക്കാരെ അപഹസിക്കുകയും ലൈംഗിക ചുവയുള്ള സംസാരങ്ങളും നടത്തി. സ്ത്രീയുടെ മേല്‍ ആധിപത്യത്തിനായി അക്രമാസക്തരാവുകയാണ് പല പുരുഷന്മാരും ചെയ്യാറുള്ളത്. സമൂഹത്തില്‍ തനിക്കു നഷ്ടമായ പദവിയോടുള്ള അമര്‍ഷം സ്ത്രീയോട് തീര്‍ക്കുകയാണ് ഇതെന്നും, അശ്ലീലപദങ്ങള്‍ ഉപയോഗിച്ച അധിക്ഷേപത്തിനും ശത്രുതയ്ക്കും കാരണം ഇതാണെന്നും പഠനം പറയുന്നു. ഗെയിമിനെ ആധാരമാക്കി 163 കളിക്കാര്‍ക്കിടയിലായിരുന്നു പഠനം.
Leave a Reply