Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 6:53 am

Menu

Published on October 14, 2015 at 3:13 pm

വാട്‌സ് ആപ്പില്‍ മണിക്കൂറുകള്‍ ചെലവഴിച്ചതിന് ഭര്‍ത്താവ് ഫോണ്‍ പിടിച്ചുവച്ചു, വീട്ടമ്മ ആത്മഹത്യ ചെയ്തു

facebook-whatsapp

കോയമ്പത്തൂര്‍: ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലും ദീര്‍ഘനേരം ചെലവഴിക്കുന്നതിന് ഭര്‍ത്താവ് വഴക്കു പറഞ്ഞതിനെത്തുടർന്ന് കോയമ്പത്തൂരില്‍ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു. കോയമ്പത്തൂരിലെ ഗൗണ്ടംപാളയത്തില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചു വരികയായിരുന്ന അപര്‍ണ (22) ആണ് മരിച്ചത്.

അടുത്തിടെയാണ് കുമാര്‍ എന്ന യുവാവുമായി അപര്‍ണയുടെ വിവാഹം കഴിഞ്ഞത്.അപര്‍ണയുടെ ഭര്‍ത്താവ് കുമാര്‍ ലോറി ഡ്രൈവറാണ്. ഇദ്ദേഹം ജോലിയുമായി ബന്ധപ്പെട്ട് ദീര്‍ഘ ദൂരം ലോറിയുമായി പോകാറുണ്ട്. കുമാര്‍ വീട്ടിലില്ലാത്തപ്പോള്‍ അപര്‍ണ ഫെയ്‌സ്ബുക്കിലും വാട്‌സ്ആപ്പിലുമാണ് സമയം ചെലവഴിച്ചിരുന്നത്. എന്നാല്‍ താന്‍ വീട്ടിലുള്ളപ്പോഴും സോഷ്യല്‍ മീഡിയയില്‍ സമയം ചെലവഴിക്കുന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസം വാക്കേറ്റമുണ്ടാകുകയും കുമാര്‍ അപര്‍ണയുടെ ഫോണ്‍ പിടിച്ചുവയ്ക്കുകയും ചെയ്തു. ഇതില്‍ മനംനൊന്ത് മുറിയില്‍ കയറി വാതില്‍ അടച്ച അപര്‍ണ തൂങ്ങി മരിയ്ക്കുകയായിരുന്നു.

സീലിംഗില്‍ നിന്ന് തൂങ്ങിയ നിലയില്‍ കണ്ടെത്തിയ അപര്‍ണയെ ഉടന്‍ കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപര്‍ണയുടെ ആത്മഹത്യയില്‍ മനംനൊന്ത് കുമാര്‍ വീടിന്റെ ടെറസില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെങ്കിലും രക്ഷപെട്ടു.

Loading...

Leave a Reply

Your email address will not be published.

More News