Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി വിലസുന്ന വിരുതന്മാരുടെ ശ്രദ്ധയ്ക്ക്…!നിങ്ങളെ തടയാന്‍ പുതിയ സംവിധാനം എത്തു. മറ്റൊരാളുടെ പേര്,വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കുന്ന വിരുതന്മാരെ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തൊടെയാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്. സ്വന്തമല്ലാത്ത പ്രൊഫൈല്‍ ചിത്രങ്ങളും പേരുകളും മറ്റ് വ്യക്തിഗത വിവരങ്ങളും ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇതുവഴി കഴിയും.രാളുടെ പേരിന് സാമ്യമുള്ള പേരോ ചിത്രവോ മറ്റൊരു അക്കൗണ്ടില്‍ ഉപയോഗിക്കുകയാണ് എങ്കില്‍ രണ്ട് പ്രൊഫൈലുകളിലും ഇത് സംബന്ധിച്ച് അറിയപ്പ് എത്തും. യാഥാര്‍ത്ഥമാണെന്ന് തെളിയിക്കുന്നവര്‍ക്ക് അക്കൗണ്ട് തുടരാം. അല്ലെങ്കില്‍ ആ ചിത്രങ്ങള്‍ നീക്കംചെയ്യെണ്ടതായോ അക്കൗണ്ട് തന്നെ നീക്കം ചെയേണ്ടതായി വരും. പുതിയ സംവിധാനം വഴി വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചുള്ള അതിക്രമങ്ങള്‍ തടയാന്‍ സഹായിക്കും.
മറ്റുള്ളവരുടെ ചിത്രങ്ങള്‍ അവരുടെ അനുമതിയില്ലാതെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിനും നിയന്ത്രണം വരും. മറ്റൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ നിങ്ങളുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്ത് മാറ്റാന്‍ സാധിക്കും. ഇതിനായി ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുമ്പോള്‍ അതിലുള്ള മുഖം തിരിച്ചറിയാവുന്നവരെയെല്ലാം ഫേസ്ബുക്ക് സ്വയം മനസിലാക്കി ഓട്ടോമേറ്റിക്കായി നോട്ടിഫിക്കേഷന്‍ നല്‍കും. ഇതിന് പോസ്റ്റ് ഇട്ടയാള്‍ ടാഗ് ചെയ്യണമെന്നില്ല. പോസ്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യാം. ട്രോള്‍ ചെയ്യപ്പെടുന്നവര്ക്കെല്ലാം ഇനി നോട്ടിഫിക്കേഷന്‍ പോകും.
Leave a Reply