Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 1:39 pm

Menu

Published on January 30, 2015 at 2:13 pm

ഫേസ്ബുക്ക്/മൊബൈല്‍ ഉപയോഗിക്കുന്നവർ ഒഴിവാക്കേണ്ട ചില സ്വഭാവങ്ങൾ..!!

facebookmobile-users-must-be-avoid-some-of-the-properties

നമ്മുടെ ടെക് നോളജി അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസൃതമായി തന്നെ മനുഷ്യൻറെ സ്വഭാവവും വളർന്നുകൊണ്ടിരിക്കുകയാണ് . മൊബൈലിൽ നിന്നും തുടങ്ങി  ഫേസ്ബുക്ക് വരെ എത്തി നിൽക്കുകയാണ് ഒരാളുടെ  ‘ടെക്’ സ്വഭാവവും.ഇങ്ങനെ സ്വന്തം മൊബൈലില്‍ നിന്നും ഫേസ്ബുക്ക്   വരെ ദിവസവും പല തവണ സഞ്ചരിക്കുന്ന ഒരു വ്യക്തി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതിനായി ആ വ്യക്തി മാറ്റിയെടുക്കേണ്ട ചില ടെക്  സ്വഭാവങ്ങളും ഉണ്ട്.

ഫേസ്ബുക്കിൽ കയറുക, രണ്ട് ഫോട്ടോയും  ഒരു സ്റ്റാറ്റസുമിടുക, 2-3 കമ്മന്റ് അടിക്കുക അവിടെ കാണുന്നവരുമായി കുറച്ചു ചാറ്റ് ചെയ്യുക. കഴിഞ്ഞു. ഇതാണ് ഇന്ന് പുതുവേ എല്ലാവരിലും കാണുന്ന ഒരു പൊതുസ്വഭാവം .ഈ രീതി ഒന്ന് മാറ്റിയെടുക്കുന്നത് നന്നായിരിക്കും. വല്ലപ്പോഴും ഒക്കെ എഫ്ബി സെറ്റിംഗ്സ് ഒന്ന് എടുത്തു നോക്കി അതൊക്കെ ഒന്ന് വായിക്കുന്നതും അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തുന്നതും ഒക്കെ നല്ലതാണ്.

facebook open
മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്ന പലരുടെയും പ്രധാന പ്രശ്നം എന്നത് ഫോട്ടോകൾ ബാക്ക് അപ്പ് ചെയ്യാൻ മറന്നു പോകുന്നു എന്നതാണ്. . ചില അവസരങ്ങളില്‍ ഒരൊറ്റ ക്ലിക്ക് മതി, മൊത്തം പടങ്ങളും ഡിലീറ്റ് ആയി പോകാന്‍.ഫോണില്‍ എടുക്കുന്ന പടങ്ങള്‍ അപ്പോള്‍ അപ്പോള്‍ തന്നെ ഗൂഗിള്‍+, ക്ലൌഡ് പോലുള്ള സ്ഥലങ്ങളില്‍ സേവ് ചെയ്‌താല്‍ ഈ പ്രശ്നം ഒഴിവാക്കാം.

mobile using

ഇന്നത്തെ ‘ടെക് ‘ ലോകത്ത് ഏറെ പ്രാധാന്യമുള്ള  ഒന്നാണ് പാസ് വേഡുകൾ. പുതിയ അക്കൗണ്ട്‌ തുടങ്ങാന്‍ മുതല്‍ പഴയ അക്കൗണ്ട്‌ ഡിലീറ്റ് ചെയ്യാന്‍ വരെ പാസ് വോര്‍ഡുകള്‍ വളരെയധികം അത്യാവിശമാണ്.ഒരേ സമയത്ത് ഒന്നിലധികം പാസ് വേഡുകൾ കൊണ്ടുനടക്കാനുള്ള പ്രയാസം കൊണ്ട് പലരും    എല്ലാത്തിനും ഒരൊറ്റ പാസ് വേര്‍ഡ്‌ ഉപയോഗിക്കാറുണ്ട്.ഇത്തരം ഒരു സ്വഭാവം  ടെക് ലോകത്ത്,നിങ്ങൾക്ക് അത്ര ഗുണം ചെയ്യില്ല.അതുകൊണ്ട് തന്നെ ഒന്നിലധികം പാസ് വോര്‍ഡുകള്‍ ഉപയോഗിക്കുക. എന്നിട്ട് ഏവ ഓര്‍ത്ത് വയ്ക്കാന്‍ പാസ് വേര്‍ഡ്‌ മാനേജര്‍ പോലുള്ള ഓണ്‍ലൈന്‍ സേവനങ്ങളുടെ സഹായം തുടുന്നതായിരിക്കും നല്ലത്.

passward

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News