Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രണയം എന്നത് എല്ലാവരുടെയും ജീവിതത്തില്‍ സംഭവിക്കാവുന്നതാണ്. എന്നാല്‍ ഇത് തകരുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന് കരകയറാന്‍ വളരെയധികം പ്രയാസകരവുമാണ്. പരസ്പരമുള്ള വിശ്വാസം തകരുന്നതിനോടൊപ്പമാണ്, ഒരു ബന്ധവും തകരുന്നത്.ഇത്തരം പ്രണയത്തകര്‍ച്ചകള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണിവിടെ പറയുന്നത്…
ഞാന്‍ ആരാണെന്ന ചോദ്യം
പേര്‍സണാലിറ്റി ആന്‍റ് സൈക്കോളജി ബുള്ളറ്റിന്‍റെ പഠനപ്രകാരം തന്‍റെ ബന്ധത്തില്‍ ആത്മാര്‍ത്ഥയുള്ള ഒരു വ്യക്തി ബന്ധത്തിന്‍റെ തകര്‍ച്ചയ്ക്ക് ശേഷം ഈ അവസ്ഥയിലൂടെ കടന്നുപോകും എന്ന് പറയുന്നു.
മാനസികമായ വഞ്ചന
പ്രണയത്തിലാണെങ്കിലും അല്ലെങ്കിലും ഒരാളെ മാനസികമായി വഞ്ചിക്കുന്നത് പലപ്പോഴും ബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്താന്‍ കാരണമാകും.
ലഹരിയ്ക്കടിമപ്പെടുന്നു
പലപ്പോഴും പുരുഷന്‍മാരാണ് ഇത്തരം ശീലങ്ങളിലേക്ക് വീഴുക. എന്നാല്‍ സ്ത്രീകളും ചിലപ്പോള്‍ പ്രേമനൈരാശ്യത്തില്‍ നിന്നും കരകയറുന്നതിനായി ലഹരി ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട്.
ലൈഗിംക പ്രശ്നങ്ങള്‍
പല ബന്ധങ്ങളും തകരുന്നതില്‍ ലൈംഗിക ബന്ധത്തിനും കാര്യമായ പങ്കുണ്ടെന്നാണ് ഈ അടുത്ത കാലത്ത് നടത്തിയ പഠനങ്ങള്‍ പറയുന്നത്.
മുന്‍കാമുകനെയോ കാമുകിയേയോ ഓര്‍ക്കുക
മുന്‍ കാമുകനേയോ കാമുകിയേയോ ഓര്‍ത്താല്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് കരകയറാം എന്നാണ് പഠനങ്ങള്‍ പറയുന്നത്.
തലവേദന
തലവേദനയാണ് പലപ്പോഴും മറ്റൊരു പ്രശ്‌നം. പ്രണയ ബന്ധം തകര്‍ന്നവരില്‍ ഇടയ്ക്കിടയ്ക്ക് തലവേദന വരും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.
പണത്തിന്റെ ചിലവ്
പണമാണ് പലപ്പോഴും പ്രണയബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമാകും.
കൂടുതല്‍ പ്രശ്‌നം പുരുഷന്‍മാര്‍ക്ക്
പലപ്പോഴും പ്രണയത്തകര്‍ച്ച പുരുഷന്‍മാരെയാണ് പ്രശ്‌നത്തിലാക്കുന്നത്. ഇവര്‍ക്ക് ഇതില്‍ നിന്നും കരകയറാന്‍ വളരെയധികം പാടുപെടേണ്ടി വരും.
Leave a Reply