Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 13, 2026 2:23 pm

Menu

Published on June 21, 2017 at 2:26 pm

വിമാനത്തില്‍ യാത്രചെയ്തവര്‍ക്കു പോലും വിമാനത്തെ കുറിച്ചുള്ള ഇക്കാര്യങ്ങള്‍ അറിയില്ല

facts-about-planes-and-flying

വിമാനത്തില്‍ ഒന്ന് യാത്ര ചെയ്യണമെന്ന മോഹം ഇല്ലാത്തവര്‍ വിരളമായിരിക്കും. പലപ്പോഴും വിമാനവും വിമാന യാത്രകളും നമ്മളില്‍ കൗതുകമുണര്‍ത്താറുമുണ്ട്. എന്നാല്‍ വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കു പോലും അറിയാത്ത ചില രസകരമായ കാര്യങ്ങള്‍ വിമാനവുമായി ബന്ധപ്പെട്ടുണ്ട്.

വിമാനങ്ങള്‍ക്ക് മിന്നലേല്‍ക്കുമോ?

ഇത്രയും ഉയരത്തില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് മിന്നലേല്‍ക്കാനുള്ള സാധ്യതയില്ലേ? എന്നാല്‍ അറിഞ്ഞോളൂ മിന്നലുകള്‍ പലപ്പോഴും വിമാനങ്ങളില്‍ ഏല്‍ക്കാറുണ്ട്. എന്നാല്‍ മിന്നലുകള്‍ക്ക് എതിരായ പ്രതിരോധ സംവിധാനം വിമാനങ്ങളെ സംരക്ഷിക്കുന്നു എന്ന് മാത്രം. വര്‍ഷത്തില്‍ ഒരിക്കല്‍ അല്ലെങ്കില്‍ 1000 മണിക്കൂര്‍ യാത്രകളില്‍ ഒരിക്കല്‍ എങ്കിലും വിമാനങ്ങളില്‍ മിന്നല്‍ ഏല്‍ക്കാറുണ്ട്. 1963 ന് ശേഷം ഒരിക്കല്‍ പോലും മിന്നല്‍ ഏറ്റു വിമാനം തകര്‍ന്നിട്ടില്ല.

ഇത്രയും കാലത്തിനിടയ്ക്ക് നടന്നതില്‍ ഏറ്റവും വലിയ വിമാന അപകടം നടന്നത് ആകാശത്ത് വെച്ചല്ലെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? 1977ല്‍ അറുന്നൂറോളം യാത്രക്കാരുണ്ടായിരുന്ന രണ്ട് വിമാനങ്ങള്‍ റണ്‍വേയില്‍ വെച്ച് കൂട്ടിയിടിച്ചാണ് ഈ അപകടമുണ്ടായത്. നെനറിഫ് ദ്വീപിലെ വിമാനത്താവളത്തില്‍വെച്ചാണ് ഈ അപകടമുണ്ടായത്. 500 പേര്‍ക്കാണ് ഈ അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

പ്രധാനപ്പെട്ട വിമാനങ്ങളിലെല്ലാം പൈലറ്റും കോ പൈലറ്റും ക്യാബിന്‍ക്രൂവും ഒരേ ഭക്ഷണം കഴിക്കാന്‍ അനുവദിക്കാറില്ല. ഫുഡ് പോയിസന്റെ സാധ്യത മുന്നില്‍ക്കണ്ടാണ് ഇത്തരത്തില്‍ ചെയ്യുന്നത്. കാരണം എല്ലാവരുടെയും സേവനം ഒരേസമയം നഷ്ടപ്പെട്ടാല്‍ അപകടത്തിന് കാരണമാകും.

ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് രഹസ്യ ബെഡ്‌റൂം

ദീര്‍ഘദൂര വിമാനയാത്രകളിലാണ് ഈ രഹസ്യ ബെഡ്‌റൂം സൗകര്യം ക്രൂ അംഗങ്ങള്‍ക്ക് ലഭിക്കുന്നത്. ബോയിംഗ് 777, 787 ഡ്രീലൈനേഴ്‌സ് ഉള്‍പ്പെടുന്ന വിമാനങ്ങളിലാണ് ക്രൂ അംഗങ്ങള്‍ക്ക് രഹസ്യ ബെഡ്‌റൂമുകള്‍ നല്‍കുന്നത്. 15-16 മണിക്കൂര്‍ യാത്രാസമയം വേണ്ടിവരുന്ന വിമാനങ്ങളിലെ ക്രൂ അംഗങ്ങള്‍ക്കാണ് ഇത്തരത്തില്‍ വിശ്രമിക്കാനുള്ള സൗകര്യം. 5 മുതല്‍ 10 കിടക്കകള്‍ വരെയുള്ള ചെറിയ രഹസ്യ ക്യാബിനാണ് ഇതിനായി സജ്ജമാക്കുന്നത്.

ലാന്‍ഡിംഗിനിടെയുള്ള ലൈറ്റണയ്ക്കല്‍

ലാന്‍ഡിംഗിനിടെ വിമാനത്തിലെ ലൈറ്റുകള്‍ ഓഫ് ചെയ്യുന്നത് എന്തിനെന്നറിയാമോ. രാത്രികാലങ്ങളിലാണ് വിമാനം ലാന്‍ഡ് ചെയ്യുന്നത് എങ്കില്‍, ക്യാബിന്‍ ക്രൂ അംഗങ്ങള്‍ ഇന്റീരിയര്‍ ലൈറ്റുകള്‍ അണയ്ക്കാറുണ്ട്. ഇത് ഒരു മുന്‍കരുതലിന്റെ ഭാഗമാണ്. രാത്രികാല ലാന്‍ഡിംഗിനിടെ അടിയന്തര സാഹചര്യമുണ്ടായാല്‍, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ പുറത്ത് കടക്കുന്നതിന് വേണ്ടിയാണ് ലൈറ്റുകള്‍ അണയ്ക്കുന്നത്.

വിമാനത്തിന് പറക്കാന്‍ രണ്ട് എഞ്ചിനുകളൊന്നും ആവശ്യമില്ല. സത്യത്തില്‍ എല്ലാ യാത്ര വിമാനങ്ങള്‍ക്കും സഞ്ചരിക്കാന്‍ ഒരു എഞ്ചിന്‍ തന്നെ ധാരാളമാണ്. ഒരു എഞ്ചിനില്‍ പറക്കാനുള്ള എല്ലാ പരീക്ഷണങ്ങളും നടത്തി വിജയിച്ചതിന് ശേഷം മാത്രമാണ് യാത്രാവിമാനങ്ങള്‍ ആകാശത്ത് പറക്കുന്നതും. യഥാര്‍ത്ഥത്തില്‍ എഞ്ചിന്‍ പ്രവര്‍ത്തന രഹിതമായാലും ഏറെ ദൂരം ആകാശത്ത് പറന്ന് നീങ്ങാന്‍ വിമാനങ്ങള്‍ക്ക് സാധിക്കും. ഗ്ലൈഡ് റേഷ്യോ എന്നാണ് ഇത് അറിയപ്പെടുന്നത്.

വിമാനങ്ങളിലെ ജനാലകളില്‍ എന്തിനാണ് ചെറിയ ദ്വാരങ്ങള്‍

ഇത് ക്യാബിന്‍ സമ്മര്‍ദ്ദം ക്രമീകരിക്കാനാണ്. മൂന്ന് അക്രൈലിക് പാളികള്‍ കൊണ്ടാണ് വിമാനങ്ങളിലെ ജനാലകള്‍ നിര്‍മ്മിക്കുന്നത്. ഇനി എന്തെങ്കിലും കാരണവശാല്‍ എക്സ്റ്റീരിയര്‍ അല്ലെങ്കില്‍ പുറംപാളി തകര്‍ന്നാലും രണ്ടാം അക്രൈലിക് പാളി സംരക്ഷണം ഏകും. ഇത്തരം സാഹചര്യങ്ങളില്‍ സമ്മര്‍ദ്ദം ക്രമീകരിച്ച് രണ്ടാം പാളിക്ക് സംരക്ഷണം ഏകുന്നതിനാണ് ജനാലകളില്‍ ചെറു ദ്വാരങ്ങള്‍ നല്‍കുന്നത്.

എന്തുകൊണ്ട് വിമാനങ്ങള്‍ക്ക് വെള്ള നിറം അടിക്കുന്നു

ആര്‍ക്കും അതിനു പിന്നിലെ രഹസ്യം അറിയുന്നില്ലെന്നതാണ് മറ്റൊരു വസ്തുതത്. ഫാക്ടറികളില്‍ നിര്‍മ്മാണത്തിന് ശേഷം പുറത്തുവരുന്ന വിമാനങ്ങള്‍ക്കൊക്കെ പൊതുവേ പച്ച നിറത്തിലാണ്. എന്നാല്‍ പിന്നീട് ഇവയ്ക്ക് വെള്ള നിറം നല്‍കുകയാണ് ചെയ്യാറ്. ചില വിമാനങ്ങളില്‍ ഇടയ്ക്ക് കാണുന്ന വള്ളികളും പുള്ളികളും ഉള്‍പ്പെടുന്ന വിവിധ നിറങ്ങളിലുള്ളതാണെങ്കിലും ഇവയുടെയെല്ലാം ബേസ് നിറം വെള്ള തന്നെയായിരിക്കും.

30000 അടി മുകളില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക് സൂര്യ പ്രകാശത്തിന് ഒപ്പം അള്‍ട്രാ വയ്ലറ്റ് രശ്മികളെയും ഉയര്‍ന്ന തോതില്‍ നേരിടേണ്ടതായി വരും. ഇത് നിറം മങ്ങുന്നതിന് സഹായിക്കും. എന്നാല്‍ വെള്ളം നിറം മറ്റുകളറുകളെ അപേക്ഷിച്ച് അപേക്ഷിച്ച് പെട്ടെന്ന് മങ്ങില്ല. അതുമാത്രം അല്ല വെള്ള നിറം മെയിന്റസും വൃത്തിയാക്കലും എളുമാണെന്നതും മറ്റൊരു വസ്തുതയാണ്.

ഒരു വിമാനം പെയിന്റ ചെയ്യണമെങ്കില്‍ ഏകദേശം 50000 മുതല്‍ 2 ലക്ഷം ഡോളര്‍ വരെയാണ് ചെലവാക്കുന്നത്. അതിനാല്‍ വെള്ള നിറം വിമാനങ്ങള്‍ക്ക് നല്‍കുന്നത് വഴി വാര്‍ഷിക ചെലവ് കുറയ്ക്കാന്‍ എയര്‍ലൈന്‍സിന് സാധിക്കും. വെള്ള നിറം വിമാനത്തിനുള്ളിലെ ക്യാബിനുകളിലെ താപനില കുറയ്ക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് വിമാനങ്ങളുടെ ബേസ് നിറം വെള്ളയാക്കുന്നത്.

വെള്ളം നിറത്തിന്റെ മറ്റൊരു പ്രത്യേകതയാണ് ഉയര്‍ന്ന കാഴ്ച പരിധി. വെള്ള നിറങ്ങള്‍ വിമാനങ്ങളുടെ കാഴ്ച പരിധി ഉയര്‍ത്തുന്നു. ഇത് അടിയന്തര സാഹചര്യങ്ങളില്‍ ഏറെ ഗുണം ചെയ്യും. കരയിലും വെള്ളത്തിലും വെള്ള നിറം തിരിച്ചറിയാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

അതുപോലെ തന്നെയാണ് ഇരുണ്ട നിറങ്ങളിലുള്ള വിമാനങ്ങള്‍ക്ക് റീസെയില്‍ മൂല്യം വളരെ കുറവാണ്. ഇത്തരത്തിലുള്ള സാധ്യതകള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് കമ്പനികള്‍ വിമാനത്തിന് വെള്ള നിറം നല്‍കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News