Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എടിഎം കൗണ്ടറുകളില്‍ നിന്നും കള്ളനോട്ടുകള്‍ ലഭിച്ചാല്‍ ഉപഭോക്താവിന് ബാങ്കിനെതിരെ കേസ് കൊടുക്കാമെന്നും ബാങ്കുകള്‍ കുറ്റക്കാരെന്ന് കണ്ടാല്‍ നടപടിയെടുക്കുമെന്നും രാജ്യത്തെ പരമോന്നത ബാങ്കായ ആര്‍ബിഐ അറിയിച്ചു.
കള്ളനോട്ടുകളെ തിരിച്ചറിയുന്നതിന് പുതിയ ഏഴ് മാര്‍ഗ്ഗങ്ങളുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത് വന്നിട്ടുമുണ്ട്.ആദ്യഘട്ടത്തില്‍ 1000, 500 നോട്ടുകളിലെ വ്യാജന്മാരെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളാണ് ആര്‍ബിഐ നിര്‍ദ്ദേശിക്കുന്നത്. രാജ്യത്ത് കള്ളനോട്ട് പ്രചരിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് റിസര്‍വ്വ് ബാങ്കിന്റെ പുതിയ നീക്കം. അടുത്ത വര്‍ഷം മെയ് മാസത്തോടെ പുതിയ ഫീച്ചറുകളുള്ള 1000, 500 കറന്‍സികള്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ആര്‍ബിഐ പുറത്തുവിട്ടിട്ടില്ല. അതിനുശേഷമായിരിക്കും മറ്റു കറന്‍സി നോട്ടുകളിലും സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിക്കുക.
Leave a Reply