Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 24, 2026 11:46 am

Menu

Published on November 27, 2015 at 3:08 pm

സ്കൂളിൽ ബാക്കി വരുന്ന ഉച്ചക്കഞ്ഞിയുടെ കനിവിൽ ജീവിക്കുന്ന ഒരു കുടുംബം…!!

family-living-out-of-leftover-food-from-school

പുൽപ്പള്ളി : സ്കൂളിൽ ബാക്കി വരുന്ന ഉച്ചക്കഞ്ഞിയുടെ കനിവിൽ  ജീവിതം തള്ളി നീക്കുകയാണ് ഇവിടെ ഒരു ആദിവാസി കുടുംബം. കൊളവള്ളി ഗവ. എൽപി സ്കൂളിൽ ബാക്കി വരുന്ന ഉച്ചക്കഞ്ഞി കുടിച്ചാണ് ഈ 23കാരിയായ ബിന്ദുവും
മക്കളായ അബിൻ (ഒൻപത്), അഭിലാഷ് (എട്ട്), അജയകുമാർ (നാല്), അജയ് (ഒരു വയസ്)  ജീവിക്കുന്നത്.  വൈകിട്ടും രാത്രിയും ഇതാണ് ഇവരുടെ ഭക്ഷണം. സ്കൂൾ വിട്ട് നാലു മണിയോടെ കുട്ടികൾ ബക്കറ്റിൽ ചോറുമായി വീട്ടിലെത്തും.മാസങ്ങള്‍ക്ക് മുന്‍പാണ് ബിന്ദുവിന്റെ ജീവിതം ദുരിതക്കയത്തിലായത്. ബിന്ദുവിന്റെ ഭർത്താവ്‍ അനിൽകുമാർ  മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചിരുന്നു. കൂലിപ്പണി ചെയ്ത് കാര്യമായ അല്ലലില്ലാതെയാണ് അനിൽ കുടുംബം പോറ്റിയിരുന്നത്.കാട്ടുനായ്ക്ക സമുദായത്തിൽപ്പെടുന്ന ഇവർക്ക് കഴിഞ്ഞ വർഷം അഞ്ചു സെന്റ് സ്ഥലവും ഒരുവീടും ലഭിച്ചിരുന്നു. കുടിവെള്ളമോ, വെളിച്ചമോ, വഴിയോ ഇല്ല. കീറത്തുണി തറയിൽ വിരിച്ച് അതിലാണ് അമ്മയും നാല് മക്കളും ഉറങ്ങുന്നത്.ഈ കുടുംബത്തിന്റെ  അവസ്ഥയറിഞ്ഞ സന്മനസുള്ള അധ്യാപകരാണ് ഉച്ചയ്ക്ക് ബാക്കി വരുന്ന ചോറും കറികളും ബക്കറ്റിലാക്കി കുട്ടികളുടെ പക്കൽ കൊടുത്തുവിടുന്നത്. ഇന്ന് ഈ അഞ്ചംഗ കുടുംബത്തിന്റെ പ്രതീക്ഷയും നിലനിൽപും ബക്കറ്റിലെത്തുന്ന  ചോറിലാണ് ആശ്രയിച്ചിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News