Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക് : വീട്ടിലെ സ്വീകരണമുറിക്കകത്ത് പഴയ ഷെല്‍ഫിൽ വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന വിസിആർ സ്കൂളിൽ നടത്തിയ റീ സൈക്ലിങ് പദ്ധതിയിലേക്ക് വിദ്യാർഥി കൊടുത്തു. അമേരിക്കയിലെ സിയാറ്റിലിന് അടുത്തുള്ള ഷോറെലിന്‍ നിവാസിയായ ടോണിയാണ് വിസിആർ റീ സൈക്ലിങ് യൂനിറ്റില്‍ കൊടുത്തത്. ജോലിക്ക് പോയ അമ്മ വൈകീട്ട് തിരിച്ചു വന്നപ്പോൾ ഷെല്‍ഫിൽ വിസിആർ കാണാനില്ലായിരുന്നു. പിന്നീട് സംഭവമറിഞ്ഞപ്പോൾ പഴയ വി.സി.ആര്‍ തിരിച്ചു കിട്ടിയേ മതിയാവൂ എന്ന് അവർ വാശി പിടിച്ചു.ഇതിനെ തുടർന്ന് റീ സൈക്ലിങ് കേന്ദ്രത്തില്‍ ചെന്ന് പഴയ സാധനങ്ങളുടെ കൂമ്പാരത്തിനിടയില്‍ മണിക്കൂറുകളോളം തിരഞ്ഞ് അത് കണ്ടെടുത്തു. പിന്നീട് അവർ ആ വിസിആർ തുറന്നപ്പോൾ നോക്കി നിന്നവരെല്ലാം ഒന്നു ഞെട്ടി. ആ അമ്മ എല്ലാ ചെലവും കഴിഞ്ഞ് ബാക്കി വന്ന പണം മുഴുവൻ ആ വിസിആറിനുള്ളിലായിരുന്നു ഒളിപ്പിച്ചു വെച്ചിരുന്നത്.അവര്‍ തന്നെ അതിനുള്ളിൽ നിന്നും ആ സഞ്ചി എടുത്തു കാണിക്കുകയും ചെയ്തു. അപ്പോൾ അതിൽ ആറായിരം ഡോളർ (3.58 ലക്ഷം രൂപ) ഉണ്ടായിരുന്നു. വിസിആർ കയ്യിൽ കിട്ടിയപ്പോൾ മാത്രമാണ് ആ അമ്മ തൻറെ സമ്പാദ്യ രഹസ്യം പുറത്തു വിട്ടത്.
Leave a Reply