Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:21 am

Menu

Published on December 14, 2016 at 12:13 pm

സ്ത്രീധനമായി 11 രൂപ, അഥിതികൾക്ക് ഒരു ഗ്ലാസ്സ് ചായ മാത്രം; നോട്ട് നിരോധനത്തില്‍ വലഞ്ഞ കുടുംബം മകളുടെ വിവാഹം നടത്തിയത് ഇങ്ങനെ…

family-serves-tea-during-daughters-wedding-gives-rs-11-to-bridegroom

നോട്ട് നിരോധനത്തില്‍ വലഞ്ഞ ഒരു കുടുംബം തങ്ങളുടെ മകളുടെ വിവാഹം നടത്തിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ചർച്ചാവിഷയം. നോട്ടു ഇല്ലാത്തത് കൊണ്ട് വളരെ ലളിതമായി ഒരു വിവാഹം നടത്തിയിരിക്കുകയാണ് നോയിഡയിലെ മഹാവിർ സിംഗും ഭാര്യ ഗ്യാനോയു൦.രണ്ടുപേരും ഭിന്നശേഷിക്കാര്‍ .  നോട്ട് നിരോധനം വന്നതോട് കൂടി ഇവരുടെ സ്ഥിതി കൂടുതൽ കഷ്ടത്തിലായി. മകളുടെ വിവാഹം അടുത്തതെതോടെ എന്തുചെയ്യണമെന്ന് അറിയാതെ അവർകുടുങ്ങി.വിവാഹം നടത്താൻ വേണ്ട പണം കിട്ടാതെ ഇവർ ആകെ  വലഞ്ഞു.ഈ അവസരത്തിൽ ഇവർക്ക് രക്ഷയ്ക്കെത്തിയത് മരുമകൻ യോഗേഷ് തന്നെയായിരുന്നു.

സ്ത്രീധനം ഒന്നും ഇല്ലാതെ  സഞ്ജുവിനെ  സ്വീകരിക്കാം എന്ന്  യോഗേഷ് ഇവർക്കു ഉറപ്പ് നൽകി.അങ്ങനെ നുള്ളിപെറുക്കി  11 രൂപ മാത്രം സ്ത്രീധനം കൊടുത്ത്  വിവാഹം നടത്തി.വളരെ കുറഞ്ഞ അതിഥികളെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചുള്ളു. വന്നവര്‍ക്ക് പ്രധാനമന്ത്രി പറഞ്ഞത് പോലെ ചായ മാത്രം നല്‍കി. ഇത്രയൊക്കെ ആണെങ്കിലും വിവാഹത്തിന് ഒട്ടും പകിട്ട് കുറഞ്ഞില്ല. പ്രദേശത്തെ ചില യുവാക്കൾ ഡിജെ മ്യൂസിക് വരെ ഒരുക്കിയിരുന്നു.അങ്ങനെ എല്ലാം ശുഭമായി നടന്നു.

Loading...

Leave a Reply

Your email address will not be published.

More News