Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഹന പ്രേമികളായവരും മറ്റും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രങ്ങളിലൊന്നാണ് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്. 16 വയസായ ഈ സീരിസിലെ ഓരോ ചിത്രങ്ങളും സാമ്പത്തികമായി വന്‍ വിജയങ്ങളായിരുന്നു.

കാറുകളുടെ മത്സരയോട്ടവും തകര്‍ന്ന് ചിന്നഭിന്നമാകുന്നതും തന്നെയാണ് ഈ സീരിസിലെ ഓരോ ചിത്രങ്ങളുടെയും പ്രത്യേകതകള്‍. ഫാസ്റ്റ് ആന്റ് ഫ്യൂരിയസ് ചിത്രങ്ങളില്‍ പുത്തന്‍ കാറുകള്‍ തകര്‍ന്നു തരിപ്പണമാകുന്നത് കാണുമ്പോള്‍ ചിന്തിച്ചിട്ടുണ്ടോ എത്രമാത്രം പണം ഇതിനായി പൊടിക്കുന്നുണ്ടെന്ന്.
ഒടുവില്‍ ഇപ്പോഴിതാ ഈ നാശനഷ്ടങ്ങളുടെയെല്ലാം കണക്കുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതുവരെയിറങ്ങിയ ഫാസ്റ്റ് ആന്റ് ഫ്യൂരിയസിലെ ഏഴു ചിത്രങ്ങളിലുമായി കാറുകളും കെട്ടിടങ്ങളും തകര്‍ത്ത വകയില്‍ ചിലവഴിച്ചത് 3400 കോടി രൂപയാണ്. ഒരു ബ്രിട്ടീഷ് ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്‌സൈറ്റിലാണ് കണക്കുകളുള്ളത്.

ചിത്രത്തിന്റെ ഏഴു ഭാഗങ്ങള്‍ക്കു വേണ്ടി തകര്‍ത്തിട്ടുള്ളത് ഏകദേശം 142 കാറുകളാണ്. അതില്‍ 37 എണ്ണം പ്രത്യേകം നിര്‍മ്മിച്ചവയുമായിരുന്നു. ഇതുകൂടാതെ 169 വാഹനങ്ങള്‍ക്ക് നാശനഷ്ടങ്ങളുമുണ്ടാക്കിയിട്ടുണ്ട്. ചിത്രത്തിനായി തകര്‍ത്തുകളഞ്ഞതില്‍ ഏറ്റവും വിലകൂടിയത് ലൈകന്‍ ഹൈപെര്‍സ്‌പോര്‍ട് എന്ന ഇരുപത്തിരണ്ടരക്കോടി വിലയുള്ള കാറാണ്. മാത്രമല്ല ലംബോര്‍ഗിനി, ഓഡി ആര്‍8, നിസാന്‍ ജിടിആര്‍, ഡോഡ്ജ് വൈപ്പര്‍, മസരട്ടി തുടങ്ങിയ ആരും സ്വന്തമാക്കാന്‍ കൊതിക്കുന്ന സൂപ്പര്‍ കാറുകളുടെ നീണ്ട നിരതന്നെ ഇത്തരത്തില്‍ തകര്‍ക്കപ്പെട്ടവയിലുണ്ട്.

വാഹനങ്ങളും കെട്ടിടങ്ങളും നശിപ്പിക്കുന്നവരില്‍ മുഖ്യന്‍ ജേസന്‍ സ്റ്റാതമാണ്. വിന്‍ ഡീസലും ഡ്വെയ്ന്‍ ജോണ്‍സനും ഇക്കാര്യത്തില്‍ മോശക്കാരല്ല. 142 കാറുകളും 31 കെട്ടിടങ്ങളും തകര്‍ക്കപ്പെട്ടതായാണ് ഏകദേശ കണക്ക്. എല്ലാകൂടി 432 വസ്തുകവകകള്‍ക്കു നാശം വരുത്തിയതായാണ് ഇന്‍ഷുറന്‍സ് കമ്പനിയുടെ വെബ്‌സൈറ്റിലുള്ളത്.
നശീകരണത്തില്‍ മുന്നില്‍ നില്‍ക്കുന്നതും നായകന്മാര്‍ തന്നെയാണ്. ആദ്യഭാഗം മുതലേ കാറും കെട്ടിടവും നശിപ്പിക്കുന്നത് ചിത്രത്തില്‍ ഹരമാണെങ്കിലും ഫാസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ ആറ്, ഏഴ് ഭാഗങ്ങളാണ് ഏറ്റവും കൂടുതല്‍ നശീകരണം നടത്തിയത്. ഇതില്‍ ഏഴാം ഭാഗമാണ് ഭീകരമായി തകര്‍ക്കല്‍ നടത്തിയത്. അടുത്ത ഭാഗത്തില്‍ ന്യൂക്ലിയര്‍ സബ്മറൈന്‍ ഒക്കെ വരുന്നുണ്ട്.

ഇന്‍ഷുറന്‍സ് ദ ഗ്യാപ് എന്ന കമ്പനിയാണ് നഷ്ടം തിട്ടപ്പെടുത്തിയത്. ക്ലാസിക് കാറുകളുടെ വിദഗ്ധനായ നാഷോ ലാസറുമൊത്ത് 13 മണിക്കൂര്‍വരുന്ന ചിത്രങ്ങള്‍ കണ്ടാണ് വിലയിരുത്തല്‍ നടത്തിയത്. ഫാസ്റ്റ് ആന്റ് ഫ്യൂരിയസിന്റെ അടുത്ത ഭാഗമായ ദ് ഫെയ്റ്റ് ഓഫ് ദ ഫ്യൂരിയസ് ഏപ്രില്‍ 14നാണ് റിലീസ് ചെയ്യുന്നത്.
Leave a Reply