Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം ; സ്വന്തം മകൻറെ കവിളുകൾ അച്ഛൻ കടിച്ചുമുറിച്ചു. ആഴത്തിൽ മുറിവേറ്റ കുട്ടിയെ ഉടൻ തന്നെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മൂന്നു വയസ്സുകാരൻറെ കവിളിലാണ് ആറ്റിങ്ങല്‍ സ്വദേശിയായ അച്ഛൻ കടിച്ചത്. സംഭവത്തെ കുറിച്ച് കുട്ടിയുടെ അമ്മ ഡോക്ടര്‍മാരോട് വ്യക്തമായി ഒന്നും തന്നെ പറഞ്ഞിരുന്നില്ല. കുട്ടിയെ ഡിസ്‌ചാർജ് ചെയ്ത് കഴിഞ്ഞ ശേഷവും ഇവർ ആശുപത്രി പരിസരത്ത് ചുറ്റിപ്പറ്റി നില്‍ക്കുന്നത് കണ്ട ചിലര്‍ക്ക് സംശയം തോന്നി. ഇവർ കാര്യമന്വേഷിച്ചപ്പോൾ പോകാന്‍ വീടില്ലെന്നും, കവിളില്‍ അച്ഛന്‍ കടിച്ച് മുറിവേല്‍പ്പിച്ചതാണെന്നും മൂന്നു വയസുകാരന്‍ നാട്ടുകാരോട് പറഞ്ഞു. ഉടന്‍തന്നെ ഇവർ മെഡിക്കല്‍ കോളേജ് പോലീസിനെ വിവരമറിയിച്ചു.
തുടർന്ന് ഉടൻ തന്നെ പോലീസ് എത്തുകയും അമ്മയേയും കുട്ടിയേയും ഇവരോടൊപ്പമുണ്ടായിരുന്ന അമ്മൂമ്മയെയും സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. യുവതിയെ ചോദ്യം ചെയ്തപ്പോൾ ഭര്‍ത്താവ് കുട്ടിയുടെ കവിളില്‍ സ്‌നേഹത്തോടെ കടിച്ചതാണെന്നായിരുന്നു അമ്മ പറഞ്ഞത്. പിന്നീട് ഇവരെ അത്താണി അഭയകേന്ദ്രത്തിലേക്ക് മാറ്റി. കുട്ടിയെ കൗണ്‍സിലിങിന് വിധേയനാക്കിയ ശേഷം സംഭവത്തില്‍ കൂടുതല്‍ നടപടികള്‍ എടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. പ്രതിയെ പോലീസ് അന്വേഷിച്ച് വരികയാണ്.
Leave a Reply