Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഹോര്‍മോണ്‍ ചികിത്സയിലൂടെ ആണ് പെണ്ണായും പെണ്ണ് ആണായും മാറിയിട്ടുള്ള പല തരത്തിലുള്ള വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ടെങ്കിലും ഇത് അതില്‍ നിന്നെല്ലാം ഒരുപാട് വ്യത്യസ്തമാണ്. ബ്രിട്ടനിലെ ലൂയീസ് ഡ്രാവെന്‍, നിക്കി എന്നീ ദമ്പതികളാണ് ഹോര്‍മോണ്‍ ചികിത്സയിലൂടെ തങ്ങളുടെ ലിംഗം മാറിയിട്ടുള്ളത്.
ഇതില്‍ ഏറ്റവും രസകരമായ കാര്യം എന്തെന്ന് വെച്ചാല്‍ ഇവര്‍ക്ക് ഒരു മകന്‍ ഉണ്ട്, പേര് സ്റ്റാര്‍ ക്ലൗഡ്. എന്നാല്‍ ഈ മകനെ ഇവര്‍ ഒരു ആണ്‍കുട്ടിയായോ പെണ്‍കുട്ടിയായോ കാണുന്നില്ല, പകരം ഒരു വ്യക്തി എന്നാണു വിളിക്കുന്നത്. അവനു പ്രായപൂര്‍ത്തിയാകുമ്പോള്‍ സ്വബുദ്ധിയാല്‍ താന്‍ ഏതു ലിംഗം ആവണം എന്ന് തോന്നുമ്പോള്‍ ആ രീതിയില്‍ ജീവിക്കാനുള്ള സ്വാതന്ത്ര്യം വിട്ടു കൊടുത്തിരിക്കുകയാണ് ഈ ദമ്പതികള്‍.
അച്ഛന്‍ അമ്മയായും അമ്മ അച്ഛനായും മാറിയ സ്ഥിതിക്ക് ക്ലൗഡിന് തന്റെ അമ്മയെ അച്ഛന്‍ എന്നും അച്ഛനെ അമ്മ എന്നും വിളിക്കാനുള്ള സൗകര്യവുമുണ്ട്. ചെറുപ്പത്തിലേ സ്‌ത്രൈണ സ്വഭാവമുള്ള ലൂയീസ് വൈകാതെ തന്നെ തന്നിലെ സ്‌ത്രൈണത തിരിച്ചറിഞ്ഞിരുന്നു. അതേപോലെ തിരിച്ചു നിക്കിയും. അങ്ങനെയാണ് രണ്ടുപേരും ഹോര്‍മോണ്‍ ചികിത്സ എന്ന ആശയത്തിലേക്ക് എത്തിച്ചേര്‍ന്നത്.

മകന്‍ സ്റ്റാര്‍ നിലവില്‍ മെയ്ക്കപ്പ് ഇടുകയും നഖങ്ങളില്‍ ചായം പൂശുകയും കുഞ്ഞുപാവകളുമായി കളിക്കുകയും ചെയ്യാറുണ്ട്. അതെ പോലെ തന്നെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വസ്ത്രങ്ങള്‍ മാറിമാറി ഇടാറുമുണ്ട്. ഏതായാലും തങ്ങളുടെ മകനു സ്വയം ഒരു തീരുമാനം എടുക്കുന്നതിനുള്ള പ്രായം ആകുന്നതുവരെ കാത്തിരിക്കുകയാണ് ഈ ദമ്പതികള്‍.
Leave a Reply