Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലണ്ടന്‍: ചെറുപ്രായത്തിലേ അച്ഛനാകുന്നവരെ തേടി നേരത്തെ തന്നെ മരണമെത്തുമെന്ന് പഠനം. ഫിന്‍ലന്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടത്തെലുകള്‍. നേരത്തേ പിതാവാകുന്നവരില്‍ ആരോഗ്യം കുറവായിരിക്കുമെന്നും വൈകി പിതാവാകുന്നവരെ അപേക്ഷിച്ച് നേരത്തേ മരിക്കുമെന്നുമാണ് കണ്ടത്തെല്‍.ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് ജേര്‍ണല്‍ എപിഡമോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്ത് എന്ന ഓണ്‍ലൈന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.25 വയസിന് മുമ്പ് അച്ഛനായാല്‍ മദ്ധ്യവയസില്‍ മരണമെത്താന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ഫിന്‍ലാന്‍ഡിലെ 1950 മുതലുള്ള ജനസംഖ്യാ കണക്ക് അപഗ്രഥനം ചെയ്താണ് പഠനസംഘം ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്. 25 വയസിന് മുമ്പ് അച്ഛനാകുന്നവര്‍ 54 വയസിന് മുമ്പ് മരിക്കുന്നത് സ്വാഭാവികമാണെന്ന് പഠനസംഘം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 25 വയസിനും 35 വയസിനും ഇടയില്‍ അച്ഛനാകുന്നവര്‍ മദ്ധ്യ വയസില്‍ മരിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ അച്ഛനാകുമ്പോള്‍ കുടുംബ പ്രാരാബ്ധങ്ങള്‍ നേരത്തെതന്നെ ഏറ്റെടുക്കേണ്ടിവരും. ഇതുമൂലമുള്ള സമ്മര്‍ദ്ദം ജീവിതശൈലി രോഗങ്ങള്‍ക്ക് ഇടയാക്കും. ഇതുകാരണമാണ് മരണം നേരത്തെയെത്താനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്.
Leave a Reply