Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒട്ടകപ്പക്ഷിയുടേതു പോലെ കാലുള്ള മനുഷ്യര്‍ കേട്ടിട്ട് കെട്ടുകഥയാണെന്ന് തോന്നേണ്ട സംഗതി സത്യമാണ്. നാം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഒട്ടകപക്ഷിയുടെ കാലുമായി ജീവിക്കുന്ന മനുഷ്യന്മാരുണ്ട് ഈ ഭൂലോകത്തില്‍. സിംബാവെയുടെ പടിഞ്ഞാറന്‍ ഭാഗത്താണ് പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുന്ന ഈ ഗോത്ര വര്‍ഗമുള്ളത്.
സിംബാബ്‌വെയിലെ ഡോമ എന്ന ഓസ്ട്രിച്ച് ഗോത്രത്തില്‍ ജനിക്കുന്നവരെല്ലാവരും തന്നെ ഒട്ടകപക്ഷിയുടെ കാലുകള്‍ പോലെ രണ്ട് വിരലുകളായി ജനിക്കുന്നവരാണ്. ജനിത വൈകല്യമാണ് ഇവരുടെ ഈ അവസ്ഥയ്ക്ക് കാരണം.

ഇക്ക്‌ട്രോഡക്റ്റിലി എന്ന ഈ ജനിതക രോഗത്തിന്റെ ഫലമായി ഏഴാമത്തെ ക്രോമോസോമിന്റെ വിഘടനത്തില്‍ ചില പാകപ്പിഴകള്‍ സംഭവിക്കുന്നു. തുടര്‍ന്നാണ് വിരലുകള്‍ വളഞ്ഞ്‌പോവുന്നതും രണ്ടായി പിളര്‍ന്ന് ഒട്ടകപ്പക്ഷിയുടെ കാലിന് സാമ്യമുള്ള കാലുകള്‍ രൂപപ്പെടുന്നത്. വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയാണിത്.
സിംബാവയിലെ ഡോമ ഗോത്രത്തില്‍പ്പെട്ട ഭൂരിഭാഗം ആളുകളും ഈ രോഗത്തിന് അടിമപ്പെട്ട് ഒട്ടകപ്പക്ഷിയുടെ കാലുമായി ജീവിക്കുന്നവരാണ്. ഈ ഗോത്രത്തിലുള്ളവര്‍ പുറമെയുള്ള സ്ത്രീകളുമായുള്ള വിവാഹത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവാഹം കഴിച്ചാല്‍ തന്നെയും അവര്‍ക്ക് വിലക്ക് കല്‍പിച്ച് ഗോത്രത്തില്‍ നിന്ന് പുറത്താക്കും. ഈ ഗോത്രത്തിലുള്ളവര്‍ മാത്രം പരസ്പരം വിവാഹം കഴിക്കുന്നത് കൊണ്ടുതന്നെ ഒട്ടകപ്പക്ഷിയുടെ കാലുമായി ജനിക്കുന്ന ഈ അവസ്ഥ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നാണ് വിലയിരുതത്ല്‍.

മൃഗങ്ങളേയും മറ്റും വേട്ടയാടി ജീവിക്കുന്നവരാണ് ഈ ഗോത്ര വിഭാഗം. എന്നാല്‍ സിംബാബ്‌വെയില്‍ മൃഗവേട്ട നിരോധിച്ചതോടെ ഈ വിഭാഗത്തെ പുനരധിവസിപ്പിക്കാനുള്ള നടപടിയിലാണ് സര്‍ക്കാര്‍.
Leave a Reply