Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയിലുകളിലെ ജീവിതം സിനിമകളിലും മറ്റും കണ്ടുള്ള പരിചയമേ നമുക്ക് കാണൂ. എന്നാലും ജയിലിലെ ജീവിതം എന്തെന്ന് അറിയാനുള്ള താല്‍പ്പര്യം ചിലര്‍ക്കെങ്കിലും ഉണ്ടാകും. എന്നാലിതാ 500 രൂപ കൊടുത്താല്‍ ഒരു ദിവസം തടവുകാരനായി ജയിലില്‍ കഴിഞ്ഞ് പോരാം.
അതും 220 വര്‍ഷത്തോളം പഴക്കമുള്ള കൊളോണിയല്‍ ജയിലിലെ തടവറയ്ക്കുള്ളില്‍ ഒരു ദിവസം തടവുകാരനെപ്പോലെ പാര്‍ക്കാം. ഫീല്‍ ദ ജയില്‍ എന്ന പേരില്‍ തെലങ്കാന സര്‍ക്കാര്‍ നടപ്പാക്കുന്ന തികച്ചും വ്യത്യസ്തമായ രീതിയിലുള്ള ടൂറിസം പദ്ധതിയാണിത്. ഒരു വര്‍ഷം മുന്‍പാണ് തെലങ്കാന സര്‍ക്കാന്‍ ഈ വ്യത്യസ്ത ടൂറിസം പരിപാടിക്ക് തുടക്കമിട്ടത്.

ഒരു ദിവസം തടവുകാരനെപ്പോലെ ഒരു ദിവസത്തെ തടവില്‍ കിടക്കാനായി എത്തുന്ന സഞ്ചാരിയെ ഒരു തടവുകാരനെപ്പോലെതന്നെയാണ് ഇവിടെ പരിഗണിക്കുക. ഇവിടെയെത്തുമ്പോള്‍ ഖാദികൊണ്ടുണ്ടാക്കിയ ഒരു ജയില്‍ യൂണിഫോം, പുതപ്പ്, ഭക്ഷണം കഴിക്കാനായി സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ്, സോപ്പ് കൂടാതെ ബെഡ്ഷീറ്റും പുതപ്പും പിന്നെ ഒരു ഫാനുമാണ് തടവുകാരന് നല്‍കുന്ന സാധനങ്ങള്‍.
മാത്രമല്ല ഫോണ്‍ അടക്കം വാര്‍ഡനു നല്‍കിയാല്‍ മാത്രമേ ഉള്ളില്‍ കയറാന്‍ കഴിയൂ. സാധാരണ തടവുകാരെപ്പോലെ പണിയെടുക്കേണ്ട ആവശ്യം ടൂറിസ്റ്റുകള്‍ക്ക് ഇല്ലെങ്കിലും താമസസ്ഥലം ഇവര്‍ തന്നെ വൃത്തിയാക്കേണ്ടി വരും. ഈ സമയത്ത് അവിടെ ചെടികള്‍ വെച്ചുപിടിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനും അവസരമുണ്ട്.

കുറ്റബോധമില്ലാതെ ഒരുദിവസം ജയിലില്‍ കിടക്കാന്‍ 500 രൂപയാണ് ഒരാളില്‍ നിന്നും ജയില്‍ വകുപ്പ് ഈടാക്കുന്നത്.
ഹൈദരാബാദ് സുല്‍ത്താനായിരുന്ന നിസാം അലി ഖാന്‍ 1796 ലാണ് തെലുങ്കാനയിലെ സംഗാറെഡ്ഢി ഡില്ലയുടെ തലസ്ഥാനത്ത് ഈ കെട്ടിടം നിര്‍മ്മിക്കുന്നത്. അക്കാലത്ത് സുല്‍ത്താന്റെ കുതിരലായമായി ഉപയോഗിച്ച ഇവിടം ബ്രിട്ടീഷുകാരുടെ കാലത്താണ് ജയിലാക്കി മാറ്റുന്നത്.
പിന്നീട് 2012 ല്‍ പുതിയ ജയില്‍ പണിതപ്പോഴാണ് ജയില്‍ ടൂറിസം എന്ന ആശയത്തിലേക്ക് വരുന്നത്. ജയില്‍ ടൂറിസത്തോടൊപ്പം ഇതൊരു ജയില്‍ മ്യൂസിയം കൂടിയാണ്. ഹൈദരാബാദില്‍ നിന്നും 70 കിലോമീറ്റര്‍ അകലെ സംഗാറെഡ്ഢി ജില്ലയിലാണ് ഈ ജയില്‍ സ്ഥിതി ചെയ്യുന്നത്.
Leave a Reply