Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 5:20 pm

Menu

Published on February 20, 2018 at 5:48 pm

വിമാനയാത്രക്കിടയില്‍ അണ്ടര്‍വെയര്‍ അഴിച്ചു ഫാനിനു മുന്നില്‍ പിടിച്ചുണക്കി ഈ യുവതി

female-passenger-drying-her-underwear-beneath-fan-for-20-minutes-while-on-a-flight

അടിവസ്ത്രം പോയിട്ട് ഷര്‍ട്ട് പോലും ഇടാതെ പുറത്തിറങ്ങാന്‍ മടിക്കുന്ന പുരുഷന്മാരുള്ള നമ്മുടെ നാട്ടിലൊക്കെ ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്ത ഒരു കാര്യമാണ് ഈ യുവതി ചെയ്തിരിക്കുന്നത്. വിമാനയാത്രക്കിടെ തന്റെ അടിവസ്ത്രം അഴിച്ച് ഫാനിനു മുന്നില്‍ ഉണക്കാനായി ഇരുപത് മിനിറ്റോളം പിടിച്ചിരിക്കുകയാണ് ഈ യുവതി. ചിത്രങ്ങള്‍ ഇതിനോടകം ലോകശ്രദ്ധ നേടുകയും ചെയ്തിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ ഫൂട്ടേജ് പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് യുവതിയെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കാര്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടും യാതൊരു കൂസലുമില്ലാതെ യുവതി 20 മിനുറ്റ് നേരം നിക്കര്‍ ഫാനിന് മുന്നില്‍ പിടിച്ച് നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുർക്കിയിൽ നിന്നും മോസ്‌കോയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പേര് വെളിപ്പെടുത്താത്ത ഈ യുവതിയുടെ സാഹസം നടന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News