Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 4:53 am

Menu

Published on July 13, 2018 at 11:14 am

ഹോട്ട് ഗേള്‍സിനെ അത്രയ്ക്ക് ‘സൂം’ ചെയ്യേണ്ടെന്ന് ഫിഫ

fifa-warns-broadcasters-about-focusing-on-women

മോസ്‌കോ: റഷ്യന്‍ ലോകകപ്പിന് തിരശ്ശീല വീഴാന്‍ ഇനി രണ്ട് കളി മാത്രം ബാക്കി നില്‍ക്കെ മത്സരങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ചാനലുകള്‍ക്ക് മുന്നറിയിപ്പുമായി ഫിഫ. കാണികള്‍ക്കിടയില്‍ നിന്നും സ്ത്രീകളെ തിരഞ്ഞുപിടിച്ച് സൂം ചെയ്യുന്നത് കുറയ്ക്കണമെന്നാണ് ഫിഫയുടെ നിര്‍ദ്ദേശം. ലോകകപ്പിന്റെ മറവില്‍ ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാത്തിലാണ് പുതിയ തീരുമാനം.

റഷ്യന്‍ ലോകകപ്പില്‍ 30 ഓളം ലൈംഗിക അതിക്രമ കേസുകളാണ് ഫിഫയുടെ സമിതി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതുനിരത്തില്‍ വെച്ച് പോലും റഷ്യക്കാരായ സ്ത്രീകളെ കളി കാണാനെത്തിയ വിദേശികള്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശാരീരികമായി ആക്രമിക്കുന്നെന്നും ഫിഫയുടെ സമിതി ചൂണ്ടിക്കാണിക്കുന്നു. മുമ്പ് ലോകകപ്പ് വേദികളില്‍ സ്വവര്‍ഗാനുരാഗവും വംശീയതിക്രമങ്ങളുമായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

തത്സമയ റിപ്പോര്‍ട്ടിഗിനിടെ വനിത മാധ്യമ പ്രവര്‍ത്തകരെ കടന്നു പിടിക്കുകയും ശല്യം ചെയ്യുകയും ചുംബിക്കുകയും ചെയ്തതുള്‍പ്പടെ നിരവധി കേസുകളുണ്ടെന്നും ഫിഫ സമിതി കണ്ടെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News