Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:00 am

Menu

Published on August 25, 2017 at 2:46 pm

മുൻഭർത്താവുമായുള്ള തർക്കം; ഭാര്യ വസ്ത്രങ്ങൾ വലിച്ചെറിഞ്ഞു

fight-between-ex-husband-and-wife-wife-throw-away-dresses-and-mobile-phone

ബീജിങ്: ഭാര്യയും ഭർത്താവുമായി ജീവിക്കുന്നവർ തെറ്റി വേർപിരിഞ്ഞു കഴിഞ്ഞാൽ പല പ്രശനങ്ങളും ഉണ്ടാകാറുണ്ടല്ലോ. ചിലപ്പോൾ ഗൗരവം നിറഞ്ഞതാകും പ്രശ്നങ്ങൾ. ചിലപ്പോൾ അതീവ രസകരമായ ചിലതും സംഭവിക്കാറുണ്ട്. അത്തരം ഒരു സംഭവം ഈയിടെ ചൈനയിൽ നടക്കുകയുണ്ടായി.

ഓഗസ്റ്റ് 19ന് വുക്സിയിലെ ഒരു ഷോപ്പിങ് മാളിലായിരുന്നു സംഭവം അരങ്ങേറിയത്. ചൈനീസ് പത്രമായ ഷാങ്ഹാലിസ്റ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ ഷോപ്പിംഗ് മാളിൽ വെച്ച് ഒരു യുവതി തന്റെ മുൻഭർത്താവിനെ കാണുകയായിരുന്നു. കണ്ടയുടനെ ഓരോന്ന് പറഞ്ഞു രണ്ടുപേരും വാക്കേറ്റത്തിൽ ആയി.

അങ്ങനെ കാര്യങ്ങൾ നീങ്ങവേ ഭർത്താവ് ഭാര്യയോട് ഇങ്ങനെ പറഞ്ഞു: “നിന്റെ കയ്യിലിരിക്കുന്ന ഫോണും നീ ധരിച്ചിരിക്കുന്ന വസ്ത്രവും ഈ ഞാന്‍ വാങ്ങിത്തന്നതാണെന്നു മറക്കണ്ട”. ഇത് കേട്ടയുടനെ ദേഷ്യം വന്ന യുവതി ഫോൺ വലിച്ചു ഒരൊറ്റ ഏറു വെച്ച് കൊടുത്തു. പിന്നെ വസ്ത്രവും ഊരി വലിച്ചെറിഞ്ഞു.

ഷോപ്പിംഗ് മാളിൽ ആണെന്നോ ആളുകൾ കാണുന്നുണ്ടെന്നോ എന്ന ഒരു ചിന്തയും യുവതിക്കുണ്ടായിരുന്നില്ല. യുവതി ഇങ്ങനെ ഫോണും വസ്ത്രവും വലിച്ചെറിയുന്ന ഈ സംഭവത്തിന്റെ വിഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. ഈ സംഭവത്തിനു ശേഷം യുവതി ലിഫ്റ്റിൽ കയറി ഇറങ്ങിപ്പോയെന്നും ഈ പത്രം റിപ്പോർട്ട് ചെയ്യുന്നു.

Loading...

Leave a Reply

Your email address will not be published.

More News